ഭഗവാന് മഹാവിഷ്ണു ഭക്തരെ രക്ഷിക്കാനും ദുഷ്ടരെ നിഗ്രഹിക്കാനുമായി പല അവതാരങ്ങളും എടുത്തതായി എല്ലാവരും കേട്ടിട്ടുണ്ടാകും. എന്നാല്‍ ശ്രീഗണേശന് ഇങ്ങനെ ദുഷ്ടനിഗ്രഹത്തിനായി അവതാരങ്ങള്‍ സ്വീകരിച്ചുവെന്നറിയുന്നവര് കുറവായിരിക്കും. ശ്രീഗണേശന്റെ അവതാരങ്ങളും ലക്ഷ്യങ്ങളും വളരെ രസകരമാണ്. ആദ്യം വിനായകനെക്കുറിച്ച് ചിന്തിക്കാം.
ശ്രീകൈലാസത്തിലെ കാര്യങ്ങള്‍ ചെയ്യാന്‍ ഒരുപാടു ഭൂതഗണങ്ങളുണ്ട്. നന്ദികേശ്വരനാണ് ഇവരുടെ നായകന്. ശ്രീപരമേശ്വരന്റെ വാഹനമെന്ന ചെറിയ ഒരു തലക്കനം ആശാനുണ്ട്. ആരും അതിനെ ചോദ്യം ചെയ്യാറില്ലെങ്കിലും അവിടവിടെ ചില അടക്കം പറച്ചിലുകളുണ്ട്.
ശ്രീപാര്‍വതിയുടെ തോഴിമാരാണ് ജയയും വിജയയും. അവര്‍ ദേവിയോട് സ്വകാര്യമായി ആവശ്യപ്പെട്ടു. ”ദേവി, അവിടുത്തെ സേവനകാര്യങ്ങള്‍ക്കായി കുറച്ചുഭൂതഗണങ്ങളുടെ ആവശ്യമുണ്ട്.”
ദേവി: അതെന്തിനാ, ഇവിടെ ആവശ്യത്തിന് ഭൂതഗണങ്ങളുണ്ടല്ലോ?
പറഞ്ഞുവന്ന കാര്യം ദേവിയും ചിന്തിച്ചതാണെങ്കിലും അറിയാത്ത ഭാവത്തിലായിരുന്നു ശ്രീപാര്‍വതി.
തോഴിമാര്: ഇപ്പോഴുള്ള ഭൂതഗണങ്ങളെല്ലാം ശ്രീപരമേശ്വരന്റെ ഭൂതങ്ങളല്ലെ. അവര്‍ക്ക് എപ്പോഴും കൂറും കടപ്പാടും ശിവഭഗവാനോടു മാത്രമാണ്. അവരാരും ദേവിയുടെ ആജ്ഞാപാലകരല്ല.
ശ്രീപാര്‍വതി: നിങ്ങള്‍ക്കങ്ങനെ തോന്നിയോ? എന്നാല്‍ ആലോചിക്കാം.ഒരുനാള്‍ ശ്രീപാര്‍വതി കുളിക്കടവിലേക്ക് പോവുകയായിരുന്നു. നന്ദികേശ്വരനെ കാവലിന് ചുമതലപ്പെടുത്തി.
ദേവി: ഞങ്ങള്‍ കുളിക്കാന്‍ പോവുന്നു. കുളിക്കടവിലേക്ക് ആരും വരാതെ നന്ദികേശ്വരന് കാവലുണ്ടാകണം. ആരുതന്നെ വന്നാലും കടത്തിവിടരുത്.
നന്ദികേശ്വരന് സമ്മതിച്ചു കാവല്നില്പാരംഭിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ലോകരക്ഷകനായ ശ്രീപരമേശ്വരന്റെ വരവായി. ജനങ്ങളുടെ പരാതികളൊക്കെ പരിഹരിച്ചുകൊണ്ടിരിക്കെ ഇടക്ക് അല്പം സമയം കിട്ടിയപ്പോള്‍ പാര്‍വതീ ദേവിയെ ഒന്നു കാണണമെന്ന് തോന്നി. ഭഗവാനറിയാം ഭഗവാന്റെ ശക്തി ദേവിതന്നെയെന്ന്. ശ്രീപരമേശ്വരനെക്കണ്ടപ്പോള് നന്ദികേശ്വരന് വണങ്ങി. ശ്രീപാര്‍വതി കാവലേല്പ്പിച്ച കാര്യം നന്ദി മറന്നുവോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: