Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kasargod

നാശനഷ്ടം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 10:10 pm IST
inKasargod

കാസര്‍കോട്: മദ്രസാ അധ്യാപകന്‍ റിയാസിനെ അജ്ഞാത സംഘം വെട്ടിക്കൊല്ലപ്പെടുത്തിയതിനെ തുടര്‍ന്ന് മുസ്ലിം ലീഗ് പ്രഖ്യാപിച്ച ഹര്‍ത്താലിനോടനുബന്ധിച്ച് ജില്ലയില്‍ വ്യാപകമായ അക്രമണമാണ് അരങ്ങേറിയത്. നിരവധി വാഹനങ്ങളും, വീടുകളും, സ്ഥാപനങ്ങളും, ആരാധനാലയങ്ങളും തകര്‍ക്കുകയും അനവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരുന്ന് വാങ്ങിക്കാനും, ശസ്ത്രക്രിയയ്‌ക്കും പണമില്ലാതെ പരിക്കേറ്റ പലരും ബുദ്ധിമുട്ടുകയാണ്. പരിക്കേറ്റവര്‍ക്കും, നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു. റിയാസിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കണം.

കാസര്‍കോട് നിയോജക മണ്ഡലത്തില്‍ മാത്രമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെങ്കിലും ജില്ല മുഴുവന്‍ ഹര്‍ത്താല്‍ പ്രതീതിയുണ്ടാക്കി അഴിഞ്ഞാടുകയാണ് ലീഗ് ക്രിമിനല്‍ സംഘം ചെയ്തത്. ലീഗ് അവരുടെ വര്‍ഗ്ഗീയ മുഖം ഒന്നുകൂടി ജില്ലയില്‍ കാണിച്ചു. മാരകായുധങ്ങളുമായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വഴിയാത്രക്കാരെ പോലും തടഞ്ഞ് നിര്‍ത്തി ലീഗും ചില തീവ്രവാദ സംഘടനകളും ചേര്‍ന്ന് അഴിഞ്ഞാടുകയായിരുന്നു. ഇവര്‍ക്കെതിരെ നടപടിയെടുക്കേണ്ട ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ അക്രമ സമയത്ത് നോക്കു കുത്തികളായി നില്‍ക്കുകയാണ് ചെയ്തത്. അടച്ച് പൂട്ടിയ സ്ഥാപനങ്ങള്‍ പോലും തല്ലിതകര്‍ക്കപ്പെട്ടു. പോലീസിന്റെ നിഷ്‌ക്രീയത്വവും വീഴ്ചയും അന്വേഷിക്കണം. ചളിയംകോട് പ്രദേശത്ത് നിരപരാധികളായവരുടെ വീട്ടുമുറ്റങ്ങളില്‍ നിര്‍ത്തിയിട്ട 18 ബൈക്കുകള്‍ പോലീസാണ് തല്ലിത്തകര്‍ത്തത്. ആ പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം. സംഭവത്തെ വര്‍ഗ്ഗീയവല്‍ക്കരിച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനുള്ള മുസ്ലിംലീഗ് ശ്രമത്തെ പൊതു സമൂഹം തിരിച്ചറിയണം.

ജില്ലയില്‍ വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിച്ച് കലാപമുണ്ടാക്കാനുള്ള ശ്രമമാണ് മുസ്ലിം ലീഗ് നേതൃത്വവും സ്ഥലം എംഎല്‍എയായ നെല്ലിക്കുന്നും ചേര്‍ന്ന് ശ്രമിക്കുന്നത്. സംഭവത്തില്‍ എംഎല്‍എ നടത്തിയ പ്രസ്ഥാവനകളും സ്വീകരിച്ച് നിലപാടുകളും, പ്രതികള്‍ രക്ഷപ്പെട്ടത് ഉള്‍പ്പെടെയുള്ള കാരണങ്ങളും കേസന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. കൊലപാതകത്തിന്റെ പിന്നുലുള്ള ലക്ഷ്യവും, കാരണവും പുറത്ത് കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. സംഭവ നടന്ന ഉടന്‍ അതിനെ വര്‍ഗ്ഗീയമാക്കി മാറ്റി കലാപമഴിച്ചുവിടാനാണ് ലീഗ് ശ്രമിച്ചത്. ദാരുണമായ കൊലപാതകത്തെ ബിജെപി ശക്തമായി അപലപിക്കുന്നതായി ശ്രീകാന്ത് പറഞ്ഞു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കലാപമുണ്ടാക്കാനുള്ള ലീഗ് ശ്രമത്തെ തിരിച്ചറിഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ സമ്വയമനം പാലിച്ചതു കൊണ്ടാണ് കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരുന്നത്.

ജില്ലയില്‍ ക്രമസമാധാനപാലനത്തിന് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കേണ്ട എസ്.പി.ഓഫീസ് എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എയുടെ നേതൃത്വത്തില്‍ മണിക്കൂറുകളോളമാണ് ഉപരോധിച്ചത്. ഉപരോധത്തിലൂടെ പോലീസിന്റെ ശ്രദ്ധമാറ്റി മറ്റ് ഭാഗങ്ങളില്‍ അക്രമത്തിന് സാഹചര്യമൊരുക്കുകയാണ് എംഎല്‍എ ചെയ്തത്. നഷ്ടപ്പെടുന്ന മുസ്ലിം ലീഗിന്റെ സ്വാധീനം തിരിച്ചു പിടിക്കാനാണ് അക്രമത്തിലൂടെ ശ്രമിക്കുന്നത്. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെമേല്‍ കൊലപാതകത്തെ കെട്ടിവെയ്‌ക്കാന്‍ ശ്രമിക്കുന്നത് ഉന്നതതല ഗൂഡാലോചനയുടെ ഭാഗമായിട്ടാണെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. പത്രസമ്മേളനത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായ്‌ക്, സമിതിയംഗം അഡ്വ.കെ.ബാലകൃഷ്ണ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.