ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് തീവ്രവാദിയാണെന്ന് ആക്ഷേപിച്ച സാംസ്കാരിക മന്ത്രി എ.കെ ബാലനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍. ഒരു ജനാധിപത്യ സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിയാണെന്ന കാര്യം മറന്ന ബാലന് ഇത്രയും തരംതാഴാന്‍ പാടില്ലായിരുന്നുവെന്ന് പലരും അഭിപ്രായപ്പെടുന്നു.
നേരത്തെ മോദിയെ കണ്ടതിന്റെ പേരിൽ ഷിബു ബേബി ജോണിനെ ആക്രമിച്ച പിണറായി ഇന്ന് അതേ മോദി തന്നെ കാണാൻ അനുവദിക്കുന്നില്ല എന്നു പറഞ്ഞ് അലമുറയിടുന്നു. നാളെ ബാലനും കുമ്മനത്തെ കാത്ത് ക്യൂവിൽ നിൽക്കേണ്ട സ്ഥിതി വരുമോ എന്ന ആശങ്കയും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നുണ്ട്.
ഒരു ജനാധിപത്യ സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിയാണ് താങ്കൾ എന്നകാര്യം മറന്നു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ കേരളത്തിലെ ഒരു നിയോജക മണ്ഡലത്തിൽ
കുമ്മനത്തെ പ്രബുദ്ധരായ ജനങ്ങൾ രണ്ടാം സ്ഥാനത്ത് എത്തിച്ചതാണ്. അത് മറക്കരുത്. കാലം ഇതിന് മറുപടിതരും എന്ന താക്കീതും ചിലര്‍ ബാലന് നല്കുന്നു. ബാലന്റെ നടപടി അവജ്ഞയോടെ കണ്ടവരും ധാരാളം.
അട്ടപ്പാടിയിലെ പ്രായപൂർത്തിയാവാത്ത ആദിവാസി അമ്മമാരെ കുറിച്ച് നിയമസഭയിൽ പരാമർശം വന്നപ്പോൾ അശ്ലീലചിരിയോടെ ആ ഗർഭത്തിനു എൽഡിഎഫ് ഉത്തരവാദിയല്ല എന്ന് പറഞ്ഞതിനെയും ഇടതുപക്ഷ അനുഭാവിയായ ഒരു വിദ്യാർത്ഥി മാനേജ്മന്റ് പീഡനം കൊണ്ട് ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാലന് കാണിച്ച താല്പര്യത്തെയും പലരും പരിഹസിക്കുന്നുമുണ്ട്. ബാലന്റെ ചുമതലയുള്ള ജില്ലയിൽ രണ്ട് പെൺകുട്ടികൾ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടപ്പോൾ ആ വീട് സന്ദർശിക്കാൻ പോലും തയാറാകാത്തതിനെയും സോഷ്യല്‍ മീഡിയ കണക്കറ്റ് വിമര്‍ശിക്കുന്നു.
ഇന്ത്യ കണ്ട കൊടും ഭീകരനായ മദനിയുമായി വേദി പങ്കിട്ട് ഉമ്മവച്ചു കളിച്ച പിണറായിയുടെ സഭാംഗം ആയ ബാലന് കുമ്മനത്തിന് അവാർഡ് കൊടുക്കുന്ന വേദി പങ്കിടാൻ മടി എന്ന് എന്തൊരു വിരോധാഭാസമാണ്. ഋഷി തുല്യനായ ഒരു യോഗിവര്യന്റെ കാല്പാദം ചവിട്ടിയ മണ്ണിൽ ബാലനെ പോലത്തെ ഒരു വ്യക്തിയുടെ സാന്നിധ്യം ഇല്ലാത്തതു തന്നെ മഹാഭാഗ്യം ആയി കാണണമെന്നായിരുന്നു ഒരു അഭിപ്രായം.
വ്യത്യസ്തനാമൊരു ബാർബറാം ബാലനെ സത്യത്തിൽ നമ്മൾ തിരിച്ചറിയുന്നുവെന്നാണ് രസകരമായ മറ്റൊരു കമന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: