Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമകൃഷ്ണാശ്രമങ്ങളിലെ പന്തിഭോജനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 08:46 pm IST
in Samskriti

ബംഗാളിന്റെ ചെറിയൊരു ഭാഗമാണ് കമാര്‍പുക്കൂര്‍. ഭാരതത്തിന്റെ ചെറിയൊരു ഭാഗമാണ് ബംഗാള്‍.  ലോകത്തിന്റെ ചെറിയൊരു ഭാഗമാണ് ഭാരതം. ശ്രീരാമകൃഷ്ണന്റെ മാഹാത്മ്യം കൊല്‍ക്കത്തയില്‍നിന്ന് ബംഗാളിലാകെ, ബംഗാളില്‍നിന്ന് ഭാരതത്തിലാകെ, ഭാരതത്തില്‍നിന്ന് ലോകമാകെ പ്രചരിച്ചു തുടങ്ങിയ കാലം.

അക്കാലത്താണ് ഏവര്‍ക്കും അവരവരുടെ മതവിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള അവസരമൊരുക്കുന്നത് സര്‍വധര്‍മസമഭാവന പ്രചരിപ്പിച്ച ശ്രീരാമകൃഷ്ണസന്ദേശമാണെന്ന് വംഗകവിയായിരുന്ന കാജാ നസ്‌റുള്‍ ഇസ്ലാം അഭിപ്രായപ്പെട്ടത്.ഭ്രാന്താലയമായിരുന്ന നമ്മുടെ നാടിനെ നവോത്ഥാനത്തിന്റെ നവയുഗത്തിലേക്ക് നയിക്കുവാന്‍ ‘ഭക്തന്മാര്‍ക്കിടയില്‍ ജാതിയില്ല’ എന്ന ശ്രീരാമകൃഷ്ണസൂക്തത്തിന് കഴിഞ്ഞു. ഈ സന്ദേശത്തിന്റെ പ്രായോഗിക രൂപമായിരുന്നു ശ്രീരാമകൃഷ്ണാശ്രമങ്ങളില്‍ നടന്നിരുന്ന സമൂഹ പന്തിഭോജനം.

ക്ഷേത്രപ്രവേശന വിളംബരത്തിനു മുമ്പുതന്നെ ശ്രീരാമകൃഷ്ണാശ്രമങ്ങളില്‍ അധഃസ്ഥിതരെ പ്രവേശിപ്പിച്ചിരുന്നു. നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന ജനതയ്‌ക്ക് ആരാധനാസ്വാതന്ത്ര്യവും വിശ്വാസസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും ലഭിക്കുവാന്‍ ഇടയായതിന് ശ്രീരാമകൃഷ്ണസന്ദേശം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സംഘങ്ങളെ നിയന്ത്രിക്കുന്ന പുരോഹിതന്മാരുടെ കെണികളില്‍ നിന്നും സാധാരണക്കാര്‍ക്കു മോചിതരാകുവാന്‍ കഴിയുമോ എന്ന പ്രശ്‌നത്തിനാണ് സമകാലികപ്രസക്തി. ദേശീയമോ മതപരമോ മറ്റേതെങ്കിലുമോ സംഘത്തില്‍പ്പെട്ടവന് സ്വാതന്ത്ര്യം സാദ്ധ്യമാകുമോ? ഇളകാത്ത കുളത്തിലാണ് ‘ദളം’ വളരുന്നതെന്ന് പരമഹംസര്‍ പറയാറുണ്ട്. ദളം എന്ന പദത്തിന് ബംഗാളിയില്‍ ‘പായല്‍’ എന്നും ‘സംഘം’ എന്നും രണ്ടര്‍ത്ഥമുണ്ട്.

സംഘടനകളുടെ പേരില്‍ പലവിധ ഭാവങ്ങളുമായി നടക്കുന്ന പൊയ്‌മുഖക്കാര്‍ക്ക് നമ്മുടെ നാട്ടില്‍ വേണ്ടത്ര വേരു പിടിക്കാന്‍ സാധിക്കാത്തതിന് കാരണം ശ്രീരാമകൃഷ്ണന്റെ തിരുവായ്‌മൊഴികള്‍ തന്നെയാണ്. ‘ഭാവമുഖത്തിലിരുന്ന് വര്‍ത്തിക്കുവാന്‍’ പരമഹംസരോട് അദ്ദേഹത്തിന്റെ വേദാന്തഗുരുവായ തോതാപുരി പറഞ്ഞിട്ടുണ്ട്. അഭിനവ പരമഹംസന്മാര്‍ എന്ന നിലയില്‍ ‘സമകാലീന ഭാവപ്രചാരകന്മാര്‍’ ഇതിനായി നിരത്തുന്ന ന്യായീകരണങ്ങളെല്ലാം പരാജയപ്പെടുന്നതിന്റെ കാരണവും ശ്രീരാമകൃഷ്ണവചനാമൃതത്തില്‍ അന്തര്‍ലീനമായ ശക്തിവിശേഷമാണ്.

ഭാരതത്തിന്റെ ഇതരഭാഗങ്ങളിലെന്നപോലെ കേരളത്തിലും ശ്രീരാമകൃഷ്ണവചനാമൃതം വേദാന്തമസ്തകത്തിലേറിയ രാജഹംസങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. രാജഹംസങ്ങളിരുന്നിടത്ത് കണ്ട കാകനും കൊറ്റിയും കയറിയിരുന്ന് നിരങ്ങുമ്പോള്‍ സഹൃദയന്മാര്‍ക്ക് സഹതാപം തോന്നുന്നത് സ്വാഭാവികം മാത്രം. എന്നാല്‍ അവിടങ്ങളില്‍ കഴുകന്മാര്‍ കയറിയിരുന്നാലൊ? വാനില്‍ വട്ടമിട്ടു പറക്കുമ്പോഴും അവയുടെ നോട്ടം എവിടെയായിരിക്കുമെന്ന് പരമഹംസര്‍ നമ്മോട് അരുളിയിട്ടുണ്ടല്ലോ.കാമിനികാഞ്ചനത്യാഗമായിരുന്നു പരമഹംസരുടെ പരമോന്നതാദര്‍ശം. ‘പണം ചില്ലറയായി മാറ്റിക്കൊടുക്കുന്നവന്‍ നാണയം പരിശോധിക്കുന്നതുപോലെ ഗുരുവിനെ പരീക്ഷിക്കുവിന്‍. പരീക്ഷിച്ചു സ്വീകരിക്കുവിന്‍’ എന്ന് അവിടുന്ന് അനവധി തവണ അരുളിയിട്ടുണ്ട്. പരീക്ഷണ-നിരീക്ഷണങ്ങളിലൂടെയാണ് നരേന്ദ്രന്‍ പരമഹംസരെ ആത്മീയതയുടെ പരമാദര്‍ശമായി അംഗീകരിച്ചത്.

നരേന്ദ്രനാഥദത്തനെന്ന അഭ്യസ്തവിദ്യനായ യുവാവ് കേവലം വിഗ്രഹാരാധകനായി അറിയപ്പെട്ടിരുന്ന ശ്രീരാമകൃഷ്ണപരമഹംസരെ കണ്ടെത്തിയപ്പോള്‍ ലോകം പരമഹംസരെ കണ്ടെത്തുകയായിരുന്നു. അതിലൂടെ സര്‍വ്വധര്‍മ്മസമഭാവനയില്‍ അധിഷ്ഠിതമായ വിശ്വമതാദര്‍ശത്തെ ലോകം അംഗീകരിക്കുകയായിരുന്നു. ലോകമൊരു ആനന്ദകമ്പോളമായിത്തീരണമെന്നായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസരുടെ ആദര്‍ശം. അതിനായി, ഭാഗീരഥിയുടെ തീരത്തെ ആ ഭവതാരകന്‍ നല്‍കിയ ആദേശം പ്രായോഗികമാക്കി, വിവേകാനന്ദരൂപമെടുത്ത ശിഷ്യന്‍. ഗുരുശിഷ്യന്മാര്‍ പാരെങ്ങും പരന്നു. നിരവധി ഹൃദയകമലങ്ങള്‍ വിടര്‍ന്നു. അറിവിന്റെ പ്രകാശഗോപുരങ്ങള്‍ പടുത്തുയര്‍ത്തപ്പെട്ടു. പിന്നീടുള്ളതിനെല്ലാം കാലം സാക്ഷിയായിത്തീര്‍ന്നുവല്ലൊ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

India

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

India

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.
Kerala

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

വിവാഹം കഴിക്കാനായി ഇസ്ലാമായി ; പണമെത്തയിൽ കിടന്നുറങ്ങാനാണ് മോഹമെന്ന് രാഖി സാവന്ത് , 10 ഭര്‍ത്താക്കന്മാരെ മാറ്റിയാലും ദാരിദ്ര്യത്തിലേക്ക് ഇനിയില്ല

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

ഓപ്പറേഷൻ തൂഫാൻ: 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പോലീസ് പിടിയിൽ

2006-ല്‍ ഹൈക്കോടതിയ്‌ക്കും സുപ്രീംകോടതിയ്‌ക്കും ‘അള്ളാഹു’ നാമത്തിലുള്ള സത്യപ്രതിജ്ഞ ശരി; ഹിന്ദുദൈവങ്ങളുടെ പേരിലായാല്‍ അത് തെറ്റോ?

ഐബി തലവനായി മഹേഷ് ദീക്ഷിത്; 370 മരവിപ്പിക്കൽകാലത്തെ കശ്മീർ ചുമതലക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.