മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരമാണെന്ന് സിനിമയ്ക്കിടെ എഴുതിക്കാണിക്കാറുണ്ട്. പക്ഷേ, ഈ ബോധവത്കരണമൊന്നും ആരുടെയും കണ്ണുതുറപ്പിച്ചിട്ടില്ല. പല ന്യൂജനറേഷന് സിനിമകളിലും മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് നല്ല കാര്യമായിട്ടാണ് ചിത്രീകരിക്കുന്നത്. ഇത് കാണുന്ന കുട്ടികള്‍, ജീവിതത്തിലും അത് അനുകരിക്കാന്‍ ശ്രമിക്കാറുണ്ടെന്ന് എക്സൈസ് അധികൃതര്‍ വ്യക്തമാക്കുന്നു. സ്കൂളുകളില്‍ ബോധവത്കരണ ക്ലാസിനിടെ സിനിമ ജീവിതത്തില്‍ പകര്ത്തേണ്ടതല്ലെന്ന് എക്സൈസുകാര് ഓര്‍മ്മിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: