ആലുവ: താലൂക്ക് പൗരാവകാശ സംരക്ഷണ സമിതിയുടെ പ്രഥമ മനുഷ്യാവകാശ പുരസ്കാരം വിതരണം ചെയ്തു. വി.കെ. ഇബ്രാഹിം കുഞ്ഞ് എംഎല്‍എ മാധ്യമം ആലുവ ലേഖകന്‍ യാസര്‍ അഹമ്മദിന് പുരസ്കാരം കൈമാറി. സംരക്ഷണ സമിതി സെക്രട്ടറി സാബു പരിയാരത്ത് അധ്യക്ഷനായി. കണ്‍വീനര്‍ ദാവൂദ് ഖാദര്‍ ബംഗ്ലാവില്‍ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി.
യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ ലത്തീഫ് പൂഴിത്തറ, കടുങ്ങല്ലൂര്‍ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി.കെ. ഷാനവാസ്, കരുമാലൂര്‍ പഞ്ചായത്ത് അംഗം അഷറഫ്, മുസ്ലിം ലീഗ് കുന്നുകര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.എം. സബാദ്, സംരക്ഷണ സമിതി വൈസ് പ്രസിഡന്റ് പി.കെ. മുകുന്ദന്, ട്രഷറര്‍ എ.വി. റോയി, ഭാരവാഹികളായ അഡ്വ.ജയാസ് മാനാടത്ത്, ബഷീര്‍ പരിയാരത്ത്, എം.എന്‍.വിനില്‍ കുമാര്‍, ജോണ്സണ് മുളവരിക്കല്‍, വി.ടി. ചാര്‍ളി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: