തൃപ്പൂണിത്തുറ: രാഷ്ട്രവിരുദ്ധ നീക്കങ്ങള്‍ക്കും ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളും സമൂഹത്തില്‍ നിന്നും തൂത്തെറിയാന്‍ ശക്തിയുള്ള ഹൈന്ദവ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ഹിന്ദുമത പാഠശാലകള്‍ക്ക് കഴിയണമെന്ന് വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ എസ്.ജെ.ആര്. കുമാര്‍ കുമാര്‍. വിഎച്ച്പി തൃപ്പൂണിത്തുറ പ്രഖണ്ഡ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രചാര്‍ പ്രമുഖ് എന്‍.ആര്. സുധാകരന്, വിഎച്ച്പി ജില്ലാ സെക്രട്ടറി എസ്. രാജേന്ദ്രന്, വിഎച്ചപി തൃപ്പൂണിത്തുറ പ്രസിഡന്റ് വേണുഗോപാല്‍, തൃപ്പൂണിത്തുറ സെക്രട്ടറി സഞ്ജയന്, ജില്ലാ സത്സംഘ് പ്രമുഖ് സി.എസ്. ബാലചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രസിഡന്റായി വേണുഗോപാല്‍, തൃപ്പൂണിത്തുറ സെക്രട്ടറി: സഞ്ജയന്, ട്രഷറര്‍: ചന്ദ്രമോഹന് എന്നിവര്‍ അടങ്ങുന്ന പതിനൊന്നുഅംഗ കമ്മറ്റിയേയും യോഗം തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: