കുറച്ചു ദിവസമായി മലയാളത്തിലെ ഒരു പ്രമുഖ നടന്റെ ഫോണ്‍ സ്വിച്ച് ഓഫെന്നു സംസാരം. അതല്ല ഫോണ്‍ മിണ്ടാന്‍ തുടങ്ങിയെന്നും ദേ, പിന്നേയും സൈലന്റായെന്നും. നിര്‍മാതാക്കളടക്കം വേണ്ടപ്പെട്ടവരുടെ വിളിക്കായി കാതോര്‍ക്കുന്ന ഫോണാണ് മിണ്ടാതിരിക്കുന്നത്. അതാണ് ഫോണ്‍ സൈലന്‍സ് വളരെ അടുപ്പക്കാരില്‍ ചര്‍ച്ചയാകുന്നത്.
നടി ആക്രമിക്കപ്പെട്ട് വാര്‍ത്തകള്‍ക്കു തീപിടിച്ച കാലത്ത് പക്ഷേ സജീവമായിരുന്ന ഫോണാണ് ഇങ്ങനെ ഇപ്പോള്‍ മിണ്ടാട്ടം മുട്ടിയിരിക്കുന്നത്. ഇതിന്റെ കാരണമാണ് പലര്‍ക്കും അറിയാത്തത്. ഒന്നും രണ്ടും ദിവസങ്ങളല്ല, കൂടുതല്‍ ദിവസങ്ങള്‍.
എന്നാല്‍ ഫോണ്‍ മിണ്ടാത്തതിനു പ്രത്യേക കാരണമൊന്നുമില്ലെന്നും എല്ലാവരേയും പോലെ തിരക്കിന്റെ അസ്വസ്ഥതയില്‍ നിന്നും ഒരുമോചനത്തിനാണ് ഇതെന്നു പറയുന്നവരും ഇല്ലാതില്ല. നടനായതുകൊണ്ട് മനുഷ്യന്റെ അവകാശങ്ങളെല്ലാം നിഷേധിക്കപ്പെടണോ എന്നതാണു ചോദ്യം. സംഗതി ശരിയാണ്.
പക്ഷെ വിഷു-ഈസ്റ്റര്‍ പ്രമാണിച്ച് പ്രമുഖ സിനിമാക്കാരെല്ലാം പുതിയ ചിത്രങ്ങള്‍ റിലീസാകുന്നതിന്റെ മുന്നോടിയില്‍ തിരക്കിലാകുമ്പോള്‍ ഇദ്ദേഹം മാത്രമെന്തേ ഇങ്ങനെ. പുതു പടത്തിന്റെ പോസ്റ്ററുകളെല്ലാം ഇറങ്ങിയിട്ടുണ്ട്. അക്കാര്യത്തിലെല്ലാം മിടുമിടുക്കനാണ് താരം. മലയാള സിനിമയില്‍ മാര്‍ക്കറ്റിങ്ങിന്റെ കൊടും തന്ത്രജ്ഞനാണ് താരം.
തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രവണത. അടുത്തകാലത്തുണ്ടായ സിനിമാ പ്രതിസന്ധിവരെ തീര്‍ക്കാന്‍ നേതൃതൃത്വം കൊടുത്ത ആളാണ്. എന്നിട്ടും എന്തേ ഫോണെടുക്കുന്നില്ല. ഒന്നും ഇല്ലായിരിക്കാം. സിനിമയും സിനിമാക്കാരുമാകുമ്പോള് ചീറ്റിയാലും തുമ്മിയാലും ആള്ക്കാര് ശ്രദ്ധിക്കുമല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: