അനശ്വരമായ പാരമ്പര്യത്തില്‍ അധിഷ്ഠിതമാണ് ഗാര്‍ഹസ്ഥ്യം. പുരാതന കാലത്തുണ്ടായിരുന്ന താപസന്മാരില്‍ ഭൂരിഭാഗവും ഗൃഹസ്ഥാശ്രമികളായിരുന്നു. തപസ്സ് അവരുടെ ആദ്ധ്യാത്മികമായ പോഷകാഹാരമായിരുന്നു.
സ്ത്രീകള്‍ പതിവ്രതകളും ധര്‍മ്മിക വിശുദ്ധിയിലും സതീധര്മ്മങ്ങളിലും പതിഭക്തിയിലും മാതൃധര്മ്മങ്ങളിലും ആദര്‍ശ ശാലികളുമായിരുന്നു. അവര്‍ ഗൃഹലക്ഷ്മികളും സമൂഹത്തില്‍ തിളങ്ങുന്ന ആഭരണങ്ങളുമായിരുന്നു. കുടുംബത്തിലെ എല്ലാ കണ്ണികളേയും കൂട്ടിച്ചേര്‍ത്ത് ഒരു സ്വര്‍ണ്ണ നൂലില്‍ അക്കാലത്തെ ഗഹൃറാണിമാര് ബന്ധിക്കുമായിരുന്നു. ഭര്‍ത്താവ് ഭാര്യക്ക് ഗുരുവും ഈശ്വരനുമായിരുന്നു. അദ്ദേഹത്തിനര്പ്പിക്കുന്ന പാദപൂജതന്നെയായിരുന്നു അവരുടെ യഥാര്‍ത്ഥ ഈശ്വരപൂജ. അങ്ങനെ ധര്‍മ്മാനുഷ്ഠാനത്തിലൂടെ ആ മഹദ് മഹിളകള്‍ യോഗശക്തിയുടെയും അദ്ധ്യാത്മിക ജ്ഞാനത്തിന്റെയും ഉന്നത ശ്രേണികളിലെത്തിയിരുന്നു.
ഇന്നത്തെ ഈ പ്രതിസന്ധിയില്‍ സാമൂഹ്യ വ്യവസ്ഥിതികളും ധര്‍മ്മ ചിന്തകളും പരസ്പര സ്നേഹവും തകര്‍ന്ന് തരിപ്പണമാവുകയാണ്. സാന്മാര്ഗ്ഗിക അധഃപതനത്തിന്റെ ലക്ഷണങ്ങളാണ് എവിടെയും കാണാന്‍ കഴിയുന്നത്. സാമൂഹ്യമായ സംവിധാനത്തിന് സമൂലമായ പരിവര്‍ത്തനം എത്രയും അനിവാര്യമായ ഒരു കാലഘട്ടമാണിത്. ധര്‍മ്മം വീണ്ടും ഗൃഹത്തിലെ അധീശശക്തിയായി തീരണം. അമ്മയുടെ അരികിലെത്തിയ അല്ലേയോ മകളെ, നിങ്ങള്‍ അമ്മയുടെ ഉപദേശങ്ങള്‍ സ്വത്മീകരിച്ച് വിശുദ്ധവും ആദര്‍ശപരവും പരമധന്യവുമായ ജീവിതം നയിക്കണം. എല്ലാ കര്‍മ്മങ്ങളിലും നിങ്ങള്‍ തികച്ചും ആത്മാര്‍ത്ഥത പുലര്‍ത്തുക.
നിങ്ങളുടെ സ്വഭാവത്തില്‍ പരിവര്‍ത്തനം വന്നേ മതിയാകൂ.
അതിന് അമ്മയുടെ മഹത്തായ തത്ത്വങ്ങള്‍ കോര്‍ത്തിണക്കാന്‍ ശ്രമിക്കണം. ജീവിതത്തെ നിയന്ത്രിക്കേണ്ടത് ഈശ്വര സാക്ഷാത്കാരമെന്ന പരമോല്‍ക്കൃഷ്ടമായ ലക്ഷ്യമായിരിക്കണം. ഔദാര്യം, ഭക്തി, ധര്‍മ്മനിഷ്ഠ ഇവയാല്‍ സവിശേഷമാക്കപ്പെട്ട ജീവിതം നിങ്ങള്‍ ഭൂമിദേവിക്ക് കാഴ്വെക്കുക.
സമ്പാദകന്‍: ടി. ഭാസ്കരന് കാവുംഭാഗം
9495092237
പ്രതികരിക്കാൻ ഇവിടെ എഴുതുക: