തിരുവനന്തപുരം: ജീവനക്കാര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും ദൃശ്യശ്രവ്യമാധ്യമങ്ങളിലൂടെയും സര്‍ക്കാര്‍നയങ്ങളെയും നടപടികളെയും കുറിച്ച് അഭിപ്രായം പറയരുതെന്ന് ഉത്തരവ്. മുന്‍കൂര്‍ അനുമതി വാങ്ങാതെ അഭിപ്രായപ്രകടനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെടുകയോ പരാതി ലഭിക്കുകയോ ചെയ്താല്‍ മേലധികാരി കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ഉത്തരവിട്ടു.
ഇത്തരത്തില്‍ ചട്ടലംഘനം നടത്തുന്ന ജീവനക്കാര്‍ക്കെതിരെ ഉചിതനടപടി സ്വീകരിക്കാതിരിക്കുന്നതും ഗുരുതരമായ വീഴ്ചയായി കണക്കാക്കും.
സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന നയത്തേയോ നടപടിയെയോ കുറിച്ച് എഴുത്തിലൂടെയോ ഏതെങ്കിലും സംഭാഷണത്തിലൂടെയോ പൊതുജനമദ്ധ്യത്തിലോ അസോസിയേഷനിലോ സംഘത്തിലോ ചര്‍ച്ച ചെയ്യാനോ വിമര്‍ശിക്കാനോ പാടില്ല എന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
















