ന്യൂദല്‍ഹി: തമിഴ്‌നാട്ടിലെ ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ചെന്നൈ പോലീസ് കമ്മീഷണര്‍ എസ്.ജോര്‍ജിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥലം മാറ്റി. ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.
കരണ്‍ സിങിനെ പുതിയ കമ്മീഷണറായി നിയമിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തമിഴ്‌നാട് സര്‍ക്കാരില്‍ നിന്ന് ഉദ്യോഗസ്ഥരുടെ പട്ടിക തേടിയ ശേഷമാണ് ജോര്‍ജിന് പകരം സിങിനെ നിയമിച്ചത്.
അടുത്തമാസം 12നാണ് ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ്. മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
















