കോഴിക്കോട്: സാമ്പത്തിക സാമൂഹിക ബൗദ്ധിക രംഗങ്ങളില്‍ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന പരിവര്‍ത്തനത്തില്‍ നിന്ന് കേരളത്തിന് മാത്രം മാറിനില്‍ക്കാനാവില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ പറഞ്ഞു.
കേരളത്തിന്റെ മുന്നണി രാഷ്‌ട്രീയമാണ് പലപ്പോഴും വികസനത്തിന് വിഘാതം സൃഷ്ടിക്കുന്നത്. മാറിമാറി സംസ്ഥാനം ഭരിക്കുന്ന മുന്നണികള്‍ ദീര്‍ഘദൃഷ്ടിയോടെ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെടുകയാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ എതിര്‍ക്കുകയും ഭരണത്തിലിരിക്കുമ്പോള്‍ അനുകൂലിക്കുകയും ചെയ്യുന്ന നിലപാടാണ് മുന്നണികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒട്ടനവധി പ്രമുഖരുടെ വേരുകള്‍ കേരളത്തിലാണ്.
ഇത്തരത്തിലുള്ളവരുടെ സേവനങ്ങള്‍ സംസ്ഥാനത്തിന്റെയും ഒപ്പം രാഷ്‌ട്രത്തിന്റെയും വികസനത്തിന് മുതല്‍ക്കൂട്ടാക്കാന്‍ നമുക്ക് സാധിക്കണം. ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടം ഇതിന് ആവശ്യമാണ്. ഭാരതത്തെ മുന്നോട്ട് നയിക്കുന്ന നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാറിന് കൃത്യമായ കാഴ്ചപ്പാടുണ്ട്.
ഇത്തരത്തില്‍ കൃത്യമായ കാഴ്ചപ്പാടും ദീര്‍ഘവീക്ഷണവുമുള്ള ഒരു ഭരണകൂടം കേരളത്തിലും ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















