ബിര്‍മിങ്ഹാം: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒാസ്‌ട്രേലിയക്കെതിരെ ജയിക്കാന്‍ ഇംഗ്ലണ്ടിന് 278 റണ്‍സ് വേണം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 16 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സ് എടുത്തിട്ടുണ്ട്. 47 റണ്‍സുമായി മോര്‍ഗനും 40 റണ്‍സുമായി ബെന്‍സ്‌റ്റോക്ക്‌സും ക്രീസില്‍. ജാസണ്‍ റോയ് (4), ഹെയ്ല്‍സ് (0), ജോ റൂട്ട് (15) എന്നിവരാണ് പുറത്തായത്.
ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട ഓസ്‌ട്രേലിയ മികച്ച നിലയില്‍ നിന്നാണ് 277-ലേക്ക് ഒതുങ്ങിയത്. ഒരുഘട്ടത്തില്‍ 42.2 നാലിന് 239 എന്ന ശക്തമായ നിലയിലായിരുന്നു അവര്‍. അവസാന 10 ഓവറില്‍ അഞ്ചു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയ ഓസീസിന് 57 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. 71 റണ്‍സുമായി പുറത്താകാതെ നിന്ന ട്രവിസ് ഹെഡാണ് ഓസീസിന്റെ ടോപ്‌സ്‌കോറര്‍. ആരോണ്‍ ഫിഞ്ച് 68ഉം ക്യാപ്റ്റന്‍ സ്മിത്ത് 56ഉം റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡും ആദില്‍ റഷീദും നാല് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.
















