കൊച്ചി: മലയാളി താരങ്ങളായ സഞ്ജു സാംസണും ബേസില്‍ തമ്പിയും ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ പ്രത്യേക ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
വിക്കറ്റ് കീപ്പര്‍മാര്‍ക്കുള്ള പരിശീലന ക്യാമ്പിലേക്ക് സഞ്ജു ഉപ്പെടെ 5 പേരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.
അങ്കുഷ് ബെയ്ന്‍സ്, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, സുമന്ത് കൊല്ല എന്നിവരാണ് മറ്റുള്ളവര്‍. ഈ മാസം 12 മുതല്‍ 16 വരെയാണ് ക്യാമ്പ്. കഴിഞ്ഞ ഐപിഎല്ലില്‍ സെഞ്ച്വറിയടക്കം നേടിയ സഞ്ജു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ജൂണ്‍ 19 മുതല്‍ ജൂലൈ 1 വരെ നടക്കുന്ന ഫാസ്റ്റ് ബൗളര്‍മാരുടെ പരിശീലന ക്യാമ്പിലേക്കാണ് കഴിഞ്ഞ ഐപിഎല്ലിലെ എമേര്‍ജിംഗ് പ്ലെയര്‍ കൂടിയായ ബേസില്‍ തമ്പിയെ തെരഞ്ഞെടുത്തിരിക്കുന്നത്. നവദീപ് സെയ്‌നി, മുഹമ്മദ് സിറാജ്, നാഥു സിംഗ്, അങ്കിത് രജപുത്, സിദ്ധാര്‍ത്ഥ് കൗള്‍, അങ്കിത് ചൗധരി എന്നിവരും ക്യാമ്പില്‍ ഇടം നേടിയിട്ടുണ്ട്. ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ക്യാമ്പുകള്‍.
















