ചേര്‍ത്തല: കണ്ണൂരിലെ ഡിവൈഎഫ്‌ഐ ക്രിമിനലുകളെ കസ്റ്റഡയിലെടുത്തതിന്റെ പേരില്‍ എസ്‌ഐക്കെതിരെ കൊലവിളിയുമായി സിപിഎം ഡിവൈഎഫ്‌ഐ ഗുണ്ടകള്‍. നവ മാദ്ധ്യമങ്ങളിലാണ് ഉദ്യോഗസ്ഥനെതിരെ വധഭീഷണിയുയര്‍ത്തി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതാണ് പലസ്ഥലത്തും സിപിഎമ്മുകാര്‍ക്ക് അക്രമത്തിന് പ്രചോദനമായതെന്ന് പറയുന്നു.
എസ്‌ഐയുടെ ചിത്രത്തിന് താഴെയാണ് കൊലവിളി പോസ്റ്റ്. കണ്ണൂരിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനിട്ട പോസ്റ്റ് പിന്നീട് മറ്റുള്ളവര്‍ ഷെയര്‍ ചെയ്യുകയായിരുന്നു. കാര്‍ യാത്രക്കാരെ തടഞ്ഞ് കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡിവൈഎഫ്‌ഐക്കാരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു പോസ്റ്റ്.
കാര്‍ യാത്രക്കാരന്‍ പോലീസ് സ്‌റ്റേഷനില്‍ അഭയം തേടിയതോടെ അക്രമിസംഘം പിന്നാലെയെത്തി സ്റ്റേഷന്‍ മുറ്റത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും കൊലവിളി നടത്തുകയും ചെയ്തതോടെയാണ് പോലീസ് വിഷയത്തിലിടപെട്ടത്.
കേസെടുക്കുമെന്ന് ഉദ്യേഗസ്ഥര്‍ കര്‍ശന നിലപാട് സ്വീകരിക്കുകയായിരുന്നു. സംഘത്തില്‍ കൊലക്കേസ് പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ ജില്ലയില്‍ എത്തിയതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും വിവിധ സംഘടനകള്‍ ആവശ്യമുന്നയിച്ചതോടെ ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.
















