ആലപ്പുഴ: സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ സംയമനം പാലിക്കുന്നത് ബലഹീനതയായി സിപിഎം കാണരുതെന്ന് ആര്‍എസ്എസ്. ഭരണപരാജയം മറയ്‌ക്കാന്‍ ഡിവൈഎഫ്‌ഐയെ മുന്നില്‍ നിര്‍ത്തി ആക്രമണം നടത്തി ജനശ്രദ്ധ തിരിക്കാനാണ് ശ്രമമെന്ന് ആര്‍എസ്എസ് ജില്ലാ കാര്യവാഹ് എ.വി. ഷിജു. തോണ്ടന്‍കുളങ്ങര ക്ഷേത്രത്തിനും,പരിവാര്‍ പ്രസ്ഥാന ഓഫിസുകള്‍ക്ക് നേരെ ഡിവൈഎഫ് ഐ നടത്തിയ അക്രമത്തിനെതിരെ നടന്ന പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമങ്ങള്‍ക്കെതിരെ അതേ നാണയത്തില്‍ പ്രതികരിക്കാത്തത് ജനാധിപത്യ വ്യവസ്ഥിതിയില്‍ വിശ്വസിക്കുന്നതു കൊണ്ടാണ്. ഇതിലും വലിയ പ്രതിബന്ധങ്ങള്‍ നേരിട്ടാണ് സംഘ പ്രസ്ഥാനങ്ങള്‍ വളര്‍ന്നതെന്ന് സിപിഎം ഓര്‍ക്കണം.
ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ അദ്ധ്യക്ഷനായി. ബിഎംഎസ് ജില്ലാ ട്രഷറര്‍ ബിനീഷ് ബോയ്, ബിജെപി മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍, ബിജെപി ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന്‍, ബിജെപി അമ്പലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീജിത്ത്, ജയകൃഷ്ണന്‍, രാജീവ് കെ.എച്ച്, ജി.ഉത്തമന്‍, പ്രകാശന്‍, ശ്രീകുമാര്‍ , ബിജെപി മണ്ഡലം ഭാരവാഹികളായ രഞ്ചന്‍ പൊന്നാട്, ജി. മോഹനന്‍, കണ്ണന്‍, പ്രകാശ് എന്നിവരും സംസാരിച്ചു.
















