ഹൈദരാബാദ്: പശുവിനെ പരിക്കേല്‍പ്പിക്കുന്നതും കൊല്ലുന്നതും ജാമ്യം ലഭിക്കാത്ത കുറ്റമാക്കണമെന്ന് ഹൈദരാബാദ് ഹൈക്കോടതി ജഡ്ജി ബി. ശിവശങ്കര റാവു നിര്‍ദേശിച്ചു.
നല്‍ഗോണ്ട പോലീസ് പിടിച്ചെടുത്ത 63 പശുക്കളെയും രണ്ട് കാളവണ്ടികളും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കന്നുകാലി വ്യാപാരി നല്‍കിയ ഹര്‍ജി തളളിയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
15 ദിവസത്തിനുളളില്‍ ഇതു രണ്ടാം തവണയാണ് ഒരു ഹൈക്കോടതി ജഡ്ജി പശുവിനെ കൊല്ലുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാക്കണമെന്ന് നിര്‍ദേശിക്കുന്നത്. മെയ് 31ന് രാജസ്ഥാന്‍ ഹൈക്കോടതിയിലെ ജഡ്ജി മഹേഷ് ചന്ദ്ര ശര്‍മയാണ് ആദ്യം ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.
















