Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഫസല്‍ വധക്കേസിലെ സിപിഎം ഇടപെടല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2017, 08:42 pm IST
inVicharam

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്റേതെന്ന പേരില്‍ ഒരു കുറ്റസമ്മത മൊഴിയും സംഭാഷണ ശബ്ദരേഖയും പടച്ചുണ്ടാക്കി കൊച്ചി സിബിഐ കോടതിയില്‍ സിപിഎം ഹാജരാക്കിയത് അത്യന്തം ആപത്കരവും തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുന്നതുമാണ്. ഫസല്‍ വധക്കേസില്‍ താനുള്‍പ്പെടെ നാല് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍ എന്നതാണ് ഇതില്‍ ഉള്ളതെന്നറിയുന്നു.

നിയമദൃഷ്ട്യാ നില നില്‍ക്കാത്തതും അനുവദിക്കാന്‍ പാടില്ലാത്തതുമായ ശ്രമമാണ് ഇതുവഴി കേരള ഭരണകൂടവും സിപിഎമ്മും നടത്തിയിട്ടുള്ളത്. സിപിഎമ്മില്‍ നിന്ന് കൂറുമാറി എസ്ഡിപിഐക്കാരനും ‘തേജസ്’ പത്രത്തിന്റെ ഏജന്റുമായി മാറിയ മുഹമ്മദ് ഫസലിനെയാണ് സിപിഎമ്മുകാര്‍ 2006 ഒക്‌ടോബര്‍ 22 ന് വെളുപ്പിന് തലശ്ശേരി സെയ്ദാര്‍ പള്ളിക്കടുത്തുവെച്ച് ആക്രമിച്ച് കൊലപ്പെടുത്തിയത്.

മുസ്ലിം പെരുന്നാളിന്റെ തലേദിവസം പുലര്‍ച്ചെയാണ് ഈ മുസ്ലിം യുവാവിനെ വകവരുത്തയത്. കൃത്യത്തിന്റെ ഉത്തരവാദിത്തം ആര്‍എസ്എസിന്റെ തലയില്‍ വച്ചുകെട്ടാനായി ഒരു ത്രിശൂലം സംഭവസ്ഥലത്ത് ഇടുകയും ചെയ്തിരുന്നു. അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും സിപിഎം നേതാക്കളും ഓടിയെത്തി ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘപരിവാര്‍ നടത്തിയ ക്രൂരകൃത്യമെന്ന നിലയില്‍ വ്യാപകമായി പ്രചാരണം അഴിച്ചുവിട്ടിരുന്നു. റംദാന്‍ ഇരുപത്തിയെട്ടാം ദിനത്തില്‍ നടത്തിയ ആര്‍എസ്എസ് കൊല എന്ന നിലയില്‍ ജനങ്ങളെ ധരിപ്പിക്കാനാണ് ഇക്കൂട്ടര്‍ ശ്രമിച്ചത്.

എന്നാല്‍ സംഭവസ്ഥലത്തിനടുത്ത് കാണപ്പെട്ട രക്തംപുരണ്ട കൈപ്പത്തിയടയാളം സിപിഎം പ്രവര്‍ത്തകനായ പ്രതിയുടെതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കേസ്സിലെ യാഥാര്‍ത്ഥ്യം കണ്ടെത്തിയ പോലീസ് ഓഫീസറെ വരുതിയിലാക്കാന്‍ സിപിഎമ്മും ആഭ്യന്തര മന്ത്രിയും നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. ഇതിനെതുടര്‍ന്ന് ഡിവൈഎഫ്‌ഐ നടത്തിയ കള്ളക്കളിയുടെ ഭാഗമായി പ്രസ്തുത പോലീസ് ഓഫീസറെ കോടിയേരി ഭരണകൂടം സസ്‌പെന്റ് ചെയ്യുകയുണ്ടായി. പ്രസ്തുത ക്രിമിനല്‍ കേസ് അച്യുതാനന്ദന്‍ നേതൃത്വം നല്‍കിയ ഭരണകൂടത്തെ അതിനിശിതമായി വിമര്‍ശിച്ചുകൊണ്ട് കേരള ഹൈക്കോടതി റദ്ദുചെയ്യുകയാണുണ്ടായത്.

ചുരുക്കത്തില്‍ കോടിയേരിയുടെ പോലീസ് തന്നെ കേസ് സിപിഎമ്മുകാര്‍ നടത്തിയ കൊലപാതകമാണെന്ന് സ്ഥിരീകരിക്കാന്‍ ഇടയാവുകയാണുണ്ടായത്. പക്ഷേ കേസിനെയും തെളിവുകളേയും ദുര്‍ബലമാക്കാന്‍ സിപിഎം എന്ന ഭരണകക്ഷി തലങ്ങുംവിലങ്ങും ശ്രമിക്കുന്നതു കണ്ട്, കൊല്ലപ്പെട്ട ഫസലിന്റെ ഭാര്യയും മറ്റും സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയാണുണ്ടായത്. കേരള ഹൈക്കോടതിയാണ് കേസന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ടുള്ള ഉത്തരവിട്ടത്. അക്കാലത്ത് കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാരും കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരുമാണ് ഭരിച്ചിരുന്നത്. വ്യക്തമായ തെളിവുകളുടെയും കേസ് അട്ടിമറിക്കാനുള്ള സാദ്ധ്യതയും കണ്ടെത്തി നിഗമനങ്ങള്‍ രേഖപ്പെടുത്തിയാണ് ഹൈക്കോടതി വിധിന്യായം പുറപ്പെടുവിച്ചത്. സുപ്രീം കോടതിയും ഇത് ശരിവച്ചിരുന്നു.

ഈ കേസില്‍ പ്രതികള്‍ക്ക് ജാമ്യം പെട്ടെന്ന് നല്‍കാന്‍ കഴിയാത്തവിധം ശക്തമായ പ്രാഥമിക തെളിവുകളാണ് ഹൈക്കോടതിയും സുപ്രിംകോടതിയും കണ്ടെത്തിയത്.

വളരെ കാലത്തിനുശേഷം ഉപാധികളോടെ ജാമ്യം നല്‍കിയപ്പോഴും ജില്ലയില്‍ മുഖ്യപ്രതികളെ കടക്കാന്‍ കോടതികള്‍ സമ്മതിച്ചിരുന്നില്ല. കേസ്സന്വേഷണം പൂര്‍ത്തിയാക്കിയ സിബിഐ കുറ്റപത്രം സിബിഐ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുള്ള കേസ്സാണിത്. പ്രതികള്‍ക്കെതിരായി വ്യക്തമായ തെളിവുള്ള സാഹചര്യം അംഗീകരിച്ചുകൊണ്ടാണ് സിപിഎം ഈ കേസ്സിലുള്‍പ്പെട്ട അതിന്റെ തെരഞ്ഞെടുക്കപ്പെട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോടും തലശ്ശേരി നഗരസഭാ അധ്യക്ഷനോടും സ്ഥാനങ്ങള്‍ രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ടത്. ഇപ്പോഴും കാനായിമാര്‍ക്ക് കണ്ണൂര്‍ ജില്ലയില്‍ കടക്കാന്‍ കോടതി അനുമതി നല്‍കിയിട്ടില്ല.

സിപിഎം നിഗൂഢ രഹസ്യങ്ങള്‍ അറിയാമായിരുന്ന ഫസലിനെ എന്‍ഡിഎഫിലേക്കു കൂറുമാറിയ സാഹചര്യത്തില്‍ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആ പ്രദേശത്തുകാര്‍ക്ക് പകല്‍പോലെ വ്യക്തമാണ്. ന്യൂനപക്ഷ പ്രേമം കൈമുതലാക്കി ഒച്ചവയ്‌ക്കുന്ന സിപിഎം, റംസാന്‍ നോമ്പുകാലത്ത് മുസ്ലിമിനെ കൊലപ്പെടുത്തി വര്‍ഗ്ഗീയകലാപമുണ്ടാക്കാന്‍ ശ്രമിച്ച കാര്യം ഇന്ത്യയൊട്ടാകെ ജനങ്ങളെ അറിയിക്കേണ്ടതായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അതിനു കഴിഞ്ഞില്ല. ഈ ലേഖകന്‍ നാലു ലേഖനങ്ങള്‍ ആനുകാലികങ്ങളില്‍ എഴുതി പ്രസിദ്ധീകരിച്ചിരുന്നെങ്കിലും മാധ്യമലോകം ഈ വിഷയത്തില്‍ കുറ്റകരമായ മൗനം പാലിക്കയാണുണ്ടായത്. ദല്‍ഹിയിലും മറ്റും ഇതൊരു വാര്‍ത്തയാകാതെ പോയതിനാല്‍ ഇന്നും ഈ ലേഖകന്റെ മനസ്സ് തപിക്കുന്നു.

2016 ല്‍ പിണറായി വിജയന്‍ മന്ത്രിസഭ അധികാരമേറ്റ ശേഷം ഫസല്‍ വധത്തിന്റെ ഗതി മാറ്റിമറിക്കാന്‍ സംഘടിതശ്രമമാണ് നടന്നുവരുന്നത്. സിബിഐ അന്വേഷണം നടത്തി കുറ്റപത്രം ഫയലാക്കിയ കേസ്സില്‍ കേരള പോലീസിന് അന്വേഷണം നടത്താന്‍ നിയമപരമായി യാതൊരവകാശവുമില്ല. അത്തരമൊരു ഉദ്യമം നിയമരംഗത്ത് കേട്ടുകേള്‍വി പോലുമുള്ളതല്ല. നിയമവിരുദ്ധവും അധാര്‍മ്മികവുമായ ഇത്തരമൊരു കുത്സിത ശ്രമം തുടങ്ങിയപ്പോള്‍ തന്നെ മാഹിക്കാരനായ സുബീഷ് അതിനെതിരെ മാഹിപോലീസിന് പരാതി നല്‍കിയിരുന്നു.

ഇത് ക്രൈം നമ്പര്‍ 101/2016 ആയി രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. അതിലെ പ്രതി സിപിഎം ബ്രാഞ്ച് സെക്രട്ടറി സാദിക്ക് ആണ്. ഇതിനുശേഷം ഒരു മാസമായപ്പോഴാണ് സുബീഷിനെ തലശ്ശേരി-കണ്ണൂര്‍ ഡിവൈഎസ്പിമാര്‍ കള്ളക്കേസ്സില്‍ കുടുക്കി ഉപദ്രവിച്ച് ബലപ്രയോഗത്തിലൂടെ അവര്‍ക്കുതകും വിധം കുറ്റസമ്മതമൊഴി പടച്ചുണ്ടാക്കിയത്. 2016 നവംബര്‍ 17 ന് കസ്റ്റഡിയിലെടുത്ത ശേഷം കോടതിയില്‍ നല്‍കിയ മൊഴിയില്‍ ഭീഷണിയും കൃത്രിമ മൊഴി സൃഷ്ടിക്കലും മൂന്നാംമുറകളുമൊക്കെ പിണറായി വിജയന്റെ പോലീസ് നടത്തിയത് വിശദമാക്കിയിട്ടുമുണ്ട്.

ഇത് സംബന്ധിച്ച് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്മാരെക്കൂടി പ്രതികളാക്കി സിവില്‍ ക്രിമിനല്‍ കേസ്സുകള്‍ സുബീഷ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ കൊട്ടിഘോഷിക്കുന്ന കൃത്രിമ മൊഴി അക്കാലത്തുതന്നെ ആരോപിക്കപ്പെട്ടിരുന്നതും മൊഴിയുടമ നിഷേധിച്ചിട്ടുമുള്ളതുമാണ്.

ഇപ്പോള്‍ സിബിഐ കോടതി മുമ്പാകെ സിപിഎം അബ്ദുള്‍ സത്താറിനെ ഉപയോഗിച്ചു നടത്തുന്ന നടപടികള്‍ ദുരദ്ദേശ്യപരവും അസത്യപ്രകടനവുമാണ്. ഈ അബ്ദുള്‍ സത്താര്‍ സിപിഎം പ്രവര്‍ത്തകനും ആദ്യം മുതല്‍ തന്നെ ഫസല്‍ കേസില്‍ സിപിഎമ്മിനൊപ്പം നിന്നുവരുന്ന ആളുമാണ്. ഇപ്പോള്‍ കോടതിയേയും ജനങ്ങളേയും തെറ്റിദ്ധരിപ്പിക്കാന്‍ ഇപ്രകാരമൊരു കുത്സിത ശ്രമം നടത്തുകയാണ്. ഇത് അധാര്‍മ്മികവും നിയമവിരുദ്ധവുമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍
Kerala

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം
Kerala

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

Kerala

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

Kerala

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.