ഡെറാഡൂണ്‍: മിലിറ്ററി പോലീസില്‍ വനിതാ സൈനികരെ നിയമിക്കണമെന്ന് കരസേന മേധാവി ബിപിന്‍ റാവത്. ഡെറാഡൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈനിക നടപടിക്കിടെ നിരവധി സാധാരണക്കാരും സ്ത്രീകളും പെട്ടുപോകാറുണ്ട്. അവരെ സഹായിക്കുക ശ്രമകരമായ കാര്യമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വനിതാ സൈനികരുടെ സേവനം അത്യാവശ്യമാണെന്നും ബിപിന്‍ റാവത് പറഞ്ഞു.
ആദ്യം വനിതകളെ മിലിറ്ററി പോലീസില്‍ നിയമിക്കണം. പിന്നീട് ഇവരുടെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും റാവത് കൂട്ടിച്ചേര്‍ത്തു
















