ജമ്മു: ഈ വര്‍ഷം നുഴഞ്ഞു കയറാന്‍ ശ്രമിച്ച 38 ഭീകരരെ കൊന്നതായി ഇന്ത്യന്‍ സൈന്യം. ഈ കാലയളവില്‍ അതിര്‍ത്തി വഴിയുള്ള 22 നുഴഞ്ഞുകയറ്റങ്ങളാണ് സൈന്യം തടഞ്ഞത്. ഗുരേസ്, മാചില്‍, നൗഗാം, ഉറി എന്നീ സെക്ടറുകളിലാണ് നുഴഞ്ഞുകയറ്റം ഉണ്ടായത്.
2017ല്‍ 22 തവണയാണ് സൈന്യം നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയത്. 34ഓളം മാരക ആയുധങ്ങളും ഇവരില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഉന്നത സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അതിനിടെ 2016ല്‍ 88 തവണയും 2015ല്‍ 28 തവണയും നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായിട്ടുണ്ട്.
അതിനിടെ 2015,16 വര്‍ഷങ്ങളില്‍ 116 തവണയാണ് ഭീകരര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറേ പാര്‍ലമെന്റില്‍ അറിയിച്ചു. 2016ല്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ 59 സൈനികരും കൊല്ലപ്പെട്ടിരുന്നു.
















