ന്യൂദൽഹി: ബിജെപി സർക്കാർ രാജ്യത്തെ കർഷകരുടെ ഉന്നമനത്തിനു വേണ്ടി അക്ഷീണം പ്രവർത്തിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. 2022ഓടുകൂടി കർഷകർക്ക് ഇപ്പോൾ ലഭിക്കുന്ന ലാഭത്തിന്റെ ഇരട്ടി നേടാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ എന്നത് കർഷകർക്കായുള്ള രാജ്യമാണ്. കർഷകർക്ക് അഭിവൃദ്ധിയുണ്ടാകാതെ രാജ്യത്തിന് സാമ്പത്തികമായ ഉന്നതി കൈവരിക്കാൻ സാധിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു. 2022 ആകുമ്പോഴെക്കും നമ്മുടെ കർഷകർക്ക് മികച്ച ജീവിത നിലാവരത്തിലെത്താൻ സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞത് യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















