ന്യൂദല്‍ഹി: അന്ധവിശ്വാസത്തിന്റെ പേരില്‍ അഞ്ച് കിലോ സ്വര്‍ണ്ണത്തിനായി പതിനഞ്ചുകാരിയായ മകളെ മാതാപിതാക്കള്‍ കൊല്ലാന്‍ കൂട്ടുനിന്നു. ഉത്തര്‍പ്രദേശിലെ കനൗജിലാണ് സംഭവം. ജുവല്ലറി ഉടമയായ മഹാവീര്‍ പ്രസാദ്(55) ഭാര്യ പുഷ്പ(50) എന്നിവരാണ് മകള്‍ കവിതയെ ക്രൂരമായി കൊല്ലാന്‍ കൂട്ടുനിന്നത്.
കഴിഞ്ഞ ചൊവ്വാഴ്‌ച്ചയാണ് സംഭവം. സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചുകൊണ്ടിരുന്ന മഹാവീറിനോട് മകളെ ബലി നല്‍കിയാല്‍ ഇതെല്ലാം മാറുമെന്ന് ഡ്രൈവറായിരുന്ന കൃഷ്ണ ശര്‍മ്മ തെറ്റിദ്ധരിപ്പിച്ചു. ഇത് വിശ്വസിച്ച മഹാവീറും പുഷ്പയും കവിതയെ ഉറക്ക ഗുളിക നല്‍കി മയക്കി കിടത്തി ശര്‍മ്മ നിര്‍ദ്ദേശിച്ച ക്ഷേ്രതത്തില്‍ എത്തിച്ചു.
ഇവരുടെ മുന്നില്‍ വെച്ചുതന്നെ കവിതയെ ശര്‍മ്മ ബലാത്സംഗം ചെയ്തു. അതിനുശേഷം കവിതയുടെ കഴുത്ത് കീറി രക്തമെടുത്ത് ക്ഷേത്രത്തിലെ മൂര്‍ത്തിക്കു മുന്നില്‍ സമര്‍പ്പിച്ചു. ദിവസങ്ങള്‍ പിന്നിട്ടിട്ടും സ്വര്‍ണ്ണം ലഭിക്കാത്തതിനെ തുടര്‍ന്ന് മഹാവീര്‍ പോലീസില്‍ പരാതിയുമായി എത്തിയപ്പോഴാണ് വിവരങ്ങള്‍ പുറത്ത് വന്നത്.
തുടര്‍ന്ന് കന്നൗജ് ജില്ലയിലെ താട്ടിയ ഗ്രാമത്തില്‍ നിന്ന് ശര്‍മ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഒളിച്ച് താമസിച്ച സ്ഥലത്തിനു സമീപത്തുള്ള മൈതാനത്തു നിന്നും കവിതയുടെ മൃതദേഹം കണ്ടെടുത്ത് പോസ്റ്റ് മോര്‍ട്ടത്തിനയച്ചതായി കന്നൗജ് എഎസ്പി കേശവ് ഗോസ്വാമി അറിയിച്ചു.
















