Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കഥാദിഷ്വിതി ഗര്‍ഗഃ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2017, 07:55 am IST
inSamskriti

ഭഗവാന്റെ കഥാദികളില്‍ താല്‍പര്യമുണ്ടാകുന്നതാണ് ഭഗവത് ഭക്തിയുടെ ലക്ഷണമെന്നാണ് ഗര്‍ഗ മഹര്‍ഷിയുടെ അഭിപ്രായം. ഭഗവത് പൂജകളിലുള്ള രതിയാണ് ഭക്തിലക്ഷണമെന്ന് ഉദ്‌ഘോഷിച്ച വേദവ്യാസനും അനേകം കഥകള്‍ വിസ്തരിച്ചാണ് തന്റെ ശിഷ്യന്മാര്‍ക്ക് ഭക്തിമാര്‍ഗ്ഗം ഉപദേശിച്ചത്. കഥകള്‍ക്ക് അത്ര പ്രാധാന്യമുണ്ടെന്ന് വേദവ്യാസനും അറിയാമായിരുന്നു.

എന്നാല്‍ ഗര്‍ഗ മഹര്‍ഷി പറയുമ്പോള്‍ അതിനു മഹത്വം ഏറുന്നു.

ശ്രീകൃഷ്ണന്റെയും ബലരാമന്റെയും മാത്രമല്ല, വംശത്തിനു മുഴുവന്‍ ഗുരുവായിരുന്നു ഗര്‍ഗ മഹര്‍ഷി. ഈ മഹര്‍ഷി തന്നെയാണ് രാമകൃഷ്ണന്മാര്‍ക്ക് ആ പേരിട്ടതും മറ്റു ചടങ്ങുകള്‍ നിര്‍വഹിച്ചതും.അതുകൊണ്ടു തന്നെ ഈ മഹര്‍ഷിയുടെ വാക്കുകള്‍ക്കും പ്രാധാന്യമേറുന്നു. ഇവരുടെ ജന്മത്തിന് (അവതാരത്തിന്) മുമ്പേ ഇവരെ കൂടുതല്‍ അറിഞ്ഞവനാണ് ഗര്‍ഗമഹര്‍ഷി.

ഭഗവാന്റെ കഥകള്‍ പരമാവധി കേള്‍ക്കുകയും അതില്‍ ലയിക്കുകയും ചെയ്യുക. പറ്റുന്ന ഘട്ടങ്ങളിലെല്ലാം ഭഗവത് കഥകള്‍ പറഞ്ഞു കീര്‍ത്തിക്കുക. അതില്‍ ലയിച്ച് ആനന്ദ കണ്ണീരൊഴുക്കുക. അതില്‍ ആറാടുക ഇതാണ് ഭക്തിയുടെ ലക്ഷണമെന്ന് ഗര്‍ഗ മഹര്‍ഷി സമര്‍ഥിക്കുന്നു. ഭക്തിയുടെ പ്രധാന സാമഗ്രി വാക്കുകള്‍ തന്നെയാണ്. മറ്റു പൂജാവസ്തുക്കള്‍ ഒന്നും നിര്‍ബന്ധമില്ല.

ഭക്തപ്രഹ്‌ളാദനും പറയുന്നു ഭക്തിയുടെ ലക്ഷണം ”ശ്രവണം കീര്‍ത്തനം വിഷ്‌ണോര്‍ സ്മരണം പാദസേവനം” എന്നിങ്ങനെ ഭഗവത് കഥകള്‍ കേട്ട് അതില്‍ ലയിച്ചു നില്‍ക്കുമ്പോള്‍ നമ്മളറിയാതെ തന്നെ ആത്മനിവേദനം എന്നതലത്തിലെത്തും. അതോടെ ജീവാത്മാവും പരമാത്മാവും ഒന്നെന്ന ധാരണയെത്തും താല്‍കാലികമായെങ്കിലും. ഇതുപോലെ പലവട്ടം തുടരുമ്പോള്‍ ആ ധാരണ ഉറയ്‌ക്കും.

ഭാഗവത സപ്താഹം പോലെയുളള പുരാണ പാരായണങ്ങളുടെ ഉദ്ദേശ്യം ഇതുതന്നെയാണ്. സപ്താഹങ്ങള്‍ പലവട്ടം ആവര്‍ത്തിക്കുമ്പോള്‍ നാം ആ തലത്തിലേക്കെത്തുകയാണ്.

എന്നാല്‍ ജ്ഞാനയജ്ഞത്തിന്റെ സങ്കല്‍പത്തില്‍ നാം സപ്താഹാദികളെ കണ്ട് അതില്‍ ലയിക്കാന്‍ കഴിഞ്ഞാല്‍ ഒറ്റത്തവണത്തെ സപ്താഹ ശ്രവണം കൊണ്ടു പോലും ലക്ഷ്യപ്രാപ്തി നേടാനാകും.

പത്മപുരാണത്തില്‍ പറയുന്നു ഭാഗവതത്തിലെ ഒരു വരിയെങ്കിലും ശ്രദ്ധയോടെ കേള്‍ക്കാന്‍ കഴിഞ്ഞാല്‍ ഭഗവത് പ്രാപ്തി ലഭിക്കുമെന്ന്. അങ്ങനെ കേള്‍ക്കാന്‍ ആഗ്രഹം വരുന്നതുപോലും ജന്മാന്തര പുണ്യ ഫലമാണ്. പലവട്ടം കേട്ടാല്‍ നമ്മളും ആ കഥകള്‍ പാടിനടക്കാനിടവരും. വാഴക്കുന്നം പാടിയപോലെ ”കല്ലുവേണോ നീലനിറം കോലും നല്ല കല്ലു വേണോ മല്ലവൈരിപ്പേരോലുന്ന കല്ലു വേണമോ” എന്നിങ്ങനെ അന്വേഷിച്ചു നടക്കും.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

Kerala

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

Kerala

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

പുതിയ വാര്‍ത്തകള്‍

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.