കോഴിക്കോട്: സിപിഎം പ്രതിഷേധ പ്രകടനത്തിനിടെ ചിത്രങ്ങള്‍ എടുക്കുകയായിരുന്ന പത്രഫോട്ടോഗ്രാഫര്‍മാരുടെ സംഘത്തെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതിലും, ക്യാമറക്ക് കേടുപാടുകള്‍ വരുത്തുകയും മെമ്മറികാര്‍ഡ് പിടിച്ചെടുക്കുകയും ചെയ്ത സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് കമാല്‍ വരദൂരും, സെക്രട്ടറി എന്‍. രാജേഷും പ്രതിഷേധിച്ചു.
ജനങ്ങളുടെ അറിയാനുള്ള അവകാശങ്ങള്‍ക്ക് നേരെയുള്ള കയ്യേറ്റമാണ് നടന്നതെന്നും കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായ ശിക്ഷാ നടപടി സ്വീകരിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: