ശ്രീനഗർ ; ലാൻഡ് ചെയ്യുന്നതിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ ടയർ പൊട്ടി ഒഴിവായത് വൻ ദുരന്തം. വെള്ളിയാഴ്ച 134 യാത്രക്കാരുമായി ദൽഹിയിൽനിന്നു വന്ന എഎൽ 821 വിമാനത്തിന്റെ ടയറാണ് ജമ്മു വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ പൊട്ടിയത്. വിമാനത്തിലെ യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു.
















