കശ്മീർ: ജമ്മു കശ്‌മീരിലെ ഉറി മേഖലയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സെെന്യം വധിച്ചു. പാക് സൈന്യത്തിന്റെ പിന്തുണയോടെ ഉത്തര കശ്‌മീരിൽ നടത്തിയ നാലു നുഴഞ്ഞുകയറ്റ ശ്രമങ്ങൾ കഴിഞ്ഞ ദിവസം സൈന്യം വിഫലമാക്കിയിരുന്നു.
ഏഴു ഭീകരരെ ഈ ആക്രമണത്തിൽ സെെന്യം കൊലപ്പെടുത്തി. ഗുരെസ്, മാച്ചിൽ, നൗഗാം, ഉറി സെക്ടറുകളിലാണു കഴിഞ്ഞ ദിവസങ്ങളിൽ നുഴഞ്ഞുകയറ്റത്തിനു ശ്രമമുണ്ടായത്.
















