ജറുസലേം: പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 4-ന് ഇസ്രയേല്‍ സന്ദര്‍ശിക്കും. ചരിത്രത്തിലാദ്യമായാണ് ഒരിന്ത്യന്‍ പ്രധാനമന്ത്രി ഇസ്രായേല്‍ സന്ദര്‍ശിക്കുന്നതെന്നതിനാല്‍ തന്നെ വളരേയേറേ നയതന്ത്ര പ്രധാന്യം ഇതിനുണ്ട്. നിലവില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തിന് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതാണ് മോദിയുടെ സന്ദര്‍ശനം.
ജൂലൈ നാലിന് ഇസ്രായേലിലെത്തുന്ന മോദി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി അന്ന് വൈകുന്നേരം കൂടിക്കാഴ്ച നടത്തും. ബെന ഇസ്രായേല്‍, കൊച്ചിനിസ്, ബാഗ്ദാദിസ്, ബിനി മെനഷെ എന്നീ നാലു വ്യത്യസ്ത സമൂഹങ്ങളിലായി 80,000 ഇന്ത്യന്‍ ജൂതന്മാരാണ് ഇസ്രയേലില്‍ ജീവിക്കുന്നത്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് തന്നെ ഇസ്രയേലുമായി അടുത്ത ബന്ധം മോദി പുലര്‍ത്തിയിരുന്നു. 2006-ല്‍ അദ്ദേഹം ഇസ്രായേല്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഫോണില്‍ ആശയവിനിമയം നടത്തുന്നതിനൊപ്പം തന്നെ ഐക്യരാഷ്‌ട്ര സംഘടനയുടെ പരിപാടികളുമായി ബന്ധപ്പെട്ട് ഇരു നേതാക്കളും വിദേശത്ത് വച്ച് ഇതിനകം പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്
















