മുംബൈ: റംസാന്‍ കാലത്ത് സ്വീം സ്യൂട്ടില്‍ പ്രത്യക്ഷപ്പെട്ട ദംഗലിലെ നായിക ഫാത്തിമ സന ഷെയ്ഖിന് മതതീവ്രവാദികളുടെ അധിക്ഷേപം. സ്വിം സ്യൂട്ടില്‍ നില്‍ക്കുന്ന ചില ചിത്രങ്ങള്‍ ഫാത്തിമ തന്നെയാണ് ഇന്നലെ സാമൂഹ്യമാധ്യങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഇതാണ് ഒരു വിഭാഗത്തിന്റെ രോഷം വിളിച്ചുവരുത്തിയത്.
മാലദ്വീപിലെ ബീച്ചില്‍ കറുത്ത നീന്തല്‍ വേഷമണിഞ്ഞ് കസേരയില്‍ ഇരിക്കുന്നതിന്റെയും നില്‍ക്കുന്നതിന്‍െയും ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാമില്‍ നല്‍കിയത്. റംസാന്‍ മാസത്തില്‍ മോശമായി വേഷം ധരിച്ചെന്നാണ് ചിലരുടെ കമന്റ്.
മറ്റു സമയത്ത് എന്തു വേഷം വേണമെങ്കിലും ധരിച്ചോ, റംസാനില്‍ വേണ്ട. ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു. അയ്യേ ഫാത്തിമ, ഇതു നാണക്കേട് എന്നാണ് മുഹമ്മദ് ശോഭിയെന്നയാളുടെ കമന്റ്.
ചിലര്‍ ഫാത്തിമയെ അനുകൂലിച്ചു. അവര്‍ക്ക് എന്തുവേഷം ഏതു സമയത്തും ധരിക്കാനും അവകാശമുണ്ടെന്നും ചിലര്‍ കമകമന്റിട്ടിട്ടുണ്ട്.
















