ന്യൂദല്‍ഹി: ഇന്ത്യക്കാരന്‍ ചൊവ്വയില്‍ കുടുങ്ങിയാലും ഇന്ത്യന്‍ എംബസി അവരെ സഹായിക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. തന്റെ ട്വിറ്റര്‍ പേജിലൂടെ കരണ്‍ സെയ്‌നി എന്ന വ്യക്തിക്കാണ് സുഷമ ഇങ്ങനെ മറുപടി നല്‍കിയത്.
‘ചൊവ്വയില്‍ ഞാന്‍ കുടുങ്ങിയിരിക്കുകയാണ്. മംഗള്‍യാന്‍ വഴി അയച്ച ഭക്ഷണം തീരാറായി. എപ്പോഴാണ് ഐഎസ്ആര്‍ഒ മംഗള്‍യാന്‍ രണ്ട് ബഹിരാകാശത്തേക്ക് അയക്കുന്നത്.’ ഇതായിരുന്നു കരണ്‍ സെയ്‌നി തമാശരൂപേണ സുഷമ സ്വരാജിനോട് ചോദിച്ചത്.
ഇതിനു മറുപടിയായാണ് ഉരുളയ്‌ക്ക് ഉപ്പേരി പോലെ സുഷമ മറുപടി കൊടുത്തത്. ട്വീറ്റ് ഇപ്പോ വൈറലായിരിക്കുകയാണ്. സുഷമയുടെ ട്വീറ്റിന് 2200 റീട്വീറ്റുകള്‍ക്കൊണ്ടും 4500 ലൈക്കുകള്‍ കൊണ്ടുമാണ് ഫോളോവേഴ്സ് സ്വീകരിച്ചത്.
Even if you are stuck on the Mars, Indian Embassy there will help you. https://t.co/Smg1oXKZXD
— Sushma Swaraj (@SushmaSwaraj) June 8, 2017
















