ബിര്‍മിംഗ്ഹാം: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് ബിയിലെ നിര്‍ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പാക്കിസ്ഥാന് 19 റണ്‍സ് വിജയം. മഴ മുടക്കിയ കളിയില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമ പ്രകാരമാണ് പാക്കിസ്ഥാന്‍ ജയിച്ചത്.
ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 220 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 27 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് നേടിയപ്പോഴേക്കും മഴയെത്തുടര്‍ന്ന് മത്സരം നിര്‍ത്തിവയ്‌ക്കുകയായിരുന്നു.
തുടര്‍ന്ന് ഡക്ക്വര്‍ത്ത് ലൂയിസ് നിയമ പ്രകാരം വിജയലക്ഷ്യം 27 ഓവറില്‍ 101 റണ്‍സായി പുനക്രമീകരിച്ചു. ഇതോടെ മഴനിയമ പ്രകാരം പാക്കിസ്ഥാന്‍ 19 റണ്‍സിന് വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
















