മുംബൈ: രാജ്യന്തര ഫുട്‌ബോളില്‍ തുടര്‍ച്ചയായ ഏഴാം വിജയം നേടിയതിന്റെ
ആത്മ വിശ്വാസവുമായി ഇന്ത്യ ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ കിര്‍ഗിസ്ഥാനെ നേരിടാന്‍ ഒരുങ്ങുന്നു. ബെംഗളൂരുവില്‍ ഈമാസം 13 നാണ് ഇന്ത്യ- കിര്‍ഗിസ്ഥാന്‍ പോരാട്ടം.
ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് നേപ്പാളിനെ തോല്‍പ്പിച്ചു. രാജ്യാന്തര പോരാട്ടത്തില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം വിജയമാണിത്. കിര്‍ഗിസ്ഥാനെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യയ്‌ക്ക് വിജയം അനിവാര്യമായിരുന്നെന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ച സന്ദേശ് ജിന്‍ഗാന്‍ പറഞ്ഞു.
അടുത്തിടെ നടന്ന മിക്ക മത്സരങ്ങളിലും സന്ദേശ് ഗോള്‍ നേടിയിട്ടുണ്ട്. നേപ്പാളിനെതിരായ വിജയം ആത്മവിശ്വാസം പകരുന്നു.കിര്‍ഗിസ്ഥാനെതിരെ വിജയം നേടാന്‍ ഇത് സഹയകമാകുമെന്ന് പ്രീതം കോട്ടല്‍ പറഞ്ഞു.നേപ്പാളിനെതിരായ മത്സരത്തില്‍ പ്രീതം ഒട്ടെറെ അവസരങ്ങള്‍ കളഞ്ഞുകുളിച്ചു. കിര്‍ഗിസ്ഥാനെ നേരിടാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ ടീം ഇന്ന് പരിശീലനം പുനരാരംഭിക്കും.
















