കോട്ടയം : പന്തല്‍, ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനങ്ങള്‍ക്കും അതിലെ തൊഴിലാളികള്‍ക്കും ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് കേരള ഷോപ്പ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
ക്ഷേമനിധി നിയമ പ്രകാരം രണ്ട് വര്‍ഷമെങ്കിലും ഫണ്ടിലേക്ക് തുടര്‍ച്ചയായി അംശാദായം അടച്ചവരില്‍ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭിക്കുകയാണെങ്കില്‍ ഇവര്‍ തൊഴില്‍ വിഹിതമായി അടച്ച തുക നല്‍കും. ഇവര്‍ ബോര്‍ഡില്‍ നിന്ന് ഒരാനുകൂല്യവും കൈപ്പറ്റിയിട്ടുണ്ടാകരുത്. മരണനാന്തര സഹായം ലഭിക്കാന്‍ അര്‍ഹതയില്ലാതെ മരണമടയുന്ന അംഗങ്ങളുടെ ആശ്രിതര്‍ക്ക് ഈ അംഗം നിധിയിലേക്ക് അംശാദായമായി അടച്ച തുക നല്‍കുന്നതിനും വ്യവസ്ഥയുണ്ട്.
















