കോട്ടയം: നഗരത്തിലെ ഗതാഗതക്കുരുക്ക് തീര്‍ക്കുവാന്‍ നിര്‍മ്മിക്കുന്ന നാഗമ്പടം മേല്‍പ്പാലത്തിന്റെ നിര്‍മാണം ഇഴയുന്നു. പാലത്തില്‍ എപ്പോള്‍ വേണമെങ്കിലും അപകടമുണ്ടാകുന്ന അവസ്ഥയിലാണ്. കഴിഞ്ഞദിവസം ഇവിടെ ബസ്സിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചത് നഗരത്തെ നടുക്കിയിരുന്നു. വീതികുറഞ്ഞതും ചെളികെട്ടിക്കിടക്കുന്ന റോഡിലൂടെയുള്ള യാത്രയും ഗതാഗതക്കുരുക്കുമാണ് അപകടങ്ങള്‍ക്ക് കാരണം.
പുതിയപാലം നിര്‍മ്മിക്കുന്ന ഭാഗത്ത് സംരക്ഷണ സംവിധാനങ്ങള്‍ ഒരുക്കാന്‍ റെയില്‍വേ തയ്യാറായിട്ടില്ല. പണിമൂലം ദുരിതം അനുഭവിക്കുന്നത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഓഫീസ് ജീവനക്കാരുമാണ്. പലര്‍ക്കും സമയത്ത് അവരവരുടെ ജോലി സ്ഥലങ്ങളില്‍ എത്തിച്ചേരാന്‍ കഴിയുന്നില്ല.
മേല്‍പ്പാലം പണിക്കും റോഡ് നവീകരണത്തിനുമായി നിര്‍മാണ സാമഗ്രികള്‍ റോഡരികിലാണ് തള്ളുന്നത്. ഇത് ഇരുഭാഗത്തേയ്‌ക്കുമുള്ള ഗതാഗതത്തെ തടസ്സപ്പെടുത്തുകയാണ്. അപകടം പതിവാകുന്ന ഈ ഭാഗത്ത് യാതൊരു സുരക്ഷാ നടപടികളും എടുക്കാതെയാണ് നിര്‍മാണം നടക്കുന്നത്. സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടവും ട്രാഫിക് കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ ഇരചക്രവാഹനങ്ങളും ചെറുവാഹനങ്ങളും തിരക്ക് കൂട്ടുന്നതും അപകടം ക്ഷണിച്ച് വരുത്തുന്നു.
നാഗമ്പടം ജങ്ഷനില്‍ നിന്ന് തിരക്കുള്ള സമയങ്ങളില്‍ റെയില്‍വേ ഗുഡ് ഷെഡ് റോഡ് വഴി നഗരത്തിലേക്കും കഞ്ഞിക്കുഴിയിലേക്കും യാത്ര എളുപ്പമായിരുന്നു. എന്നാല്‍ ഈ റോഡില്‍ തുരങ്കം ഭാഗത്തെ പാലം പൊളിച്ച ്പണിയുന്നത് മൂലം ഗതാഗതം തിരിച്ച് വിടാന്‍ കഴിയുന്നില്ല. നാഗമ്പടത്ത് ട്രാഫിക് പോലീസിന്റെ സേവനം തിരക്കുള്ള വേളയില്‍ ഇല്ലാത്തതും പ്രശ്‌നമാകുന്നുണ്ട്. അതേ സമയം നിര്‍മ്മാണം പൂര്‍ത്തിയാക്കി ഡിസംബറില്‍ പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
















