Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആവേശം പകര്‍ന്ന ഒരു സന്ദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2017, 09:52 pm IST
in Vicharam

സംഘടനാപരമായ യോഗങ്ങള്‍ക്കായി മൂന്നുദിവസം കേരളത്തില്‍ തങ്ങിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പുത്തന്‍ പ്രതീക്ഷയും ആത്മവിശ്വാസവും നല്‍കിയാണ് മടങ്ങിയത്. ഒരു ദേശീയപാര്‍ട്ടിയുടെ അധ്യക്ഷന്‍ ഇത്തരത്തില്‍ സംഘടനയെ ശക്തിപ്പെടുത്താനായി 22 യോഗങ്ങളില്‍ തുടര്‍ച്ചയായി പങ്കെടുക്കാന്‍ സംസ്ഥാനത്ത് എത്തിയത് ആദ്യസംഭവമാണ്. കേരളത്തിലെ ദേശീയ ജനാധിപത്യസഖ്യത്തിനും ബിജെപിക്കും വന്‍ കുതിച്ചുചാട്ടത്തിന് പശ്ചാത്തലമൊരുക്കാന്‍ അമിത് ഷായുടെ മൂന്നുദിവസത്തെ സാന്നിധ്യം സഹായകമായെന്നാണ് ബിജെപി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

യോഗങ്ങള്‍ സംബന്ധിച്ച മാധ്യമ വാര്‍ത്തകളും ഇത് അടിവരയിടുന്നു. സംഘടനയെ താഴെത്തലത്തില്‍ സജീവമാക്കാന്‍ ഗുജറാത്തിലും യുപിയിലും താന്‍ പരീക്ഷിച്ചു ജയിച്ച തന്ത്രങ്ങള്‍ കേരളത്തിലെ പാര്‍ട്ടിനേതാക്കളുമായി ഷാ പങ്കുവച്ചു. അതിനുള്ള കര്‍മ്മപദ്ധതി ചര്‍ച്ചചെയ്തു തയ്യാറാക്കുകയുമുണ്ടായി. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ക്കുള്ള ബിജെപിയുടെ തുടക്കത്തിനും അമിത്ഷായുടെ വരവിലൂടെ കഴിഞ്ഞു.

ബൂത്തുതലത്തില്‍ പാര്‍ട്ടിയെ ശക്തമാക്കാന്‍ എന്തുചെയ്യണമെന്ന തീരുമാനമുണ്ടായി. ആഗസ്റ്റ് മാസം 25000 വരുന്ന ബൂത്തുകളില്‍ ബിജെപി കമ്മറ്റികള്‍ നിലവില്‍വരും. ഇതിനായി 6000 പ്രവര്‍ത്തകര്‍ ഒരു ബൂത്തില്‍ അഞ്ച് ദിവസം എന്നനിലയില്‍ 15 ദിവസം പൂര്‍ണസമയം പ്രവര്‍ത്തകരായി പ്രവര്‍ത്തിക്കും. ഒക്‌ടോബറിനുമുന്‍പ് കേരളത്തിലെ മുഴുവന്‍ നിയോജകമണ്ഡലങ്ങളിലും ബൂത്തുകമ്മറ്റികള്‍ രൂപീകരിക്കാനാണ് തീരുമാനം. പ്രസംഗങ്ങള്‍ക്കും പരിപാടികള്‍ക്കുമുപരി നേതാക്കളെല്ലാം സംഘടനാ പ്രവര്‍ത്തനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ പ്രതീക്ഷിക്കുന്നതിലും വലിയ നേട്ടം കൈവരിക്കാനാവുമെന്ന തന്റെ അനുഭവം ഷാ പങ്കുവച്ചു.

സംഘടനാപരമായ യോഗങ്ങള്‍ക്ക് എത്തി മടങ്ങിയ അമിത് ഷായ്‌ക്കെതിരെ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മാത്രമല്ല, മാണിയും ലീഗുമൊക്കെ കലിതുള്ളുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല. ഷാ വര്‍ഗീയ കലാപം ഉണ്ടാക്കാനാണ് കേരളത്തിലെത്തിയതെന്ന് രമേശ് ചെന്നിത്തല പറയുന്നതിന്റെ യുക്തിയും മനസ്സിലാകുന്നില്ല. ഷാ മതമേലദ്ധ്യക്ഷന്‍മാരെ സന്ദര്‍ശിച്ചത് ആര്‍എസ്എസിന്റെയും ബിജെപിയുടെയും തന്ത്രത്തിന്റെ ഭാഗമാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന മതമേലദ്ധ്യക്ഷന്‍മാരെ കൊച്ചാക്കുന്നതുകൂടിയാണ്.

മതാദ്ധ്യക്ഷന്‍മാരോ സന്ന്യാസിശ്രേഷ്ഠരോ ബിജെപിക്ക് നികൃഷ്ടജീവികളല്ല. അവരെ കാണുന്നതും അവരുമായി ചര്‍ച്ച ചെയ്യുന്നതും പാര്‍ട്ടി വിലക്കിയിട്ടുമില്ല. തന്ത്രത്തിന്റെ ആവശ്യവുമില്ല. മാണിയുമായി ചര്‍ച്ചയൊന്നും നടത്തിയിട്ടില്ലെന്ന് ഷാ വ്യക്തമാക്കിയിട്ടും താന്‍ ആരുടെയും കൂടെ പോകുന്നില്ലെന്ന് മാണി വീമ്പിളക്കുന്നതിലും അര്‍ത്ഥമില്ല. ബിജെപിക്കെതിരെ മുസ്ലിംലീഗ് വര്‍ഗീയത ആരോപിക്കുന്നത് പരിഹാസ്യമാണ്.

കേരളത്തിന് കേന്ദ്രം അനുവദിച്ച കോടിക്കണക്കിനു രൂപയുടെ കണക്കുകള്‍ നിരത്തിയും നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്ന വികസന പദ്ധതികള്‍ അവതരിപ്പിച്ചുമാണ് കേരളത്തില്‍ ബിജെപിക്കെതിരെ നടക്കുന്ന പ്രചാരണത്തിന്റെ മുന ഒടിക്കാന്‍ അമിത്ഷാ ശ്രമിച്ചത്. അക്കാര്യത്തില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. താന്‍ പറയുന്ന കണക്കുകള്‍ തെറ്റാണെങ്കില്‍ അതു തെളിയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുകയും ചെയ്തു. മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ വെല്ലുവിളി സ്വീകരിച്ചിട്ടില്ല.

കന്നുകാലി വില്‍പന നിയന്ത്രണത്തിന്റെ പേരില്‍ ബിജെപിയെ പ്രതിക്കൂട്ടിലാക്കാമെന്ന് പ്രതീക്ഷിച്ചവര്‍ക്കും വ്യക്തമായ ഉത്തരമാണ് ഷാ നല്‍കിയത്. കന്നുകാലി വില്‍പന രാഷ്‌ട്രീയ വിഷയമല്ലെന്നും നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം എടുത്ത തീരുമാനം പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്നും ഷാ വ്യക്തമാക്കി. കേരളത്തിലെ രാഷ്‌ട്രീയകൊലപാതകങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം സിപിഎമ്മിനാണെന്ന് സ്ഥാപിക്കാനും ബിജെപി ദേശീയ അധ്യക്ഷന് കഴിഞ്ഞു.

കേരളത്തില്‍ അടുത്ത ഭരണം ബിജെപിയുടേതാണെന്ന് യുക്തിഭദ്രമായി അവതരിപ്പിക്കുന്നതിലും അമിത് ഷാ വിജയിച്ചു. 15ശതമാനം വോട്ട് ഇപ്പോള്‍ ബിജെപിക്കുണ്ട്. ബിജെപി ജയിക്കുമെന്ന തോന്നലുണ്ടായാല്‍ ഈ ശതമാനം ഇരട്ടിയിലധികമാകാന്‍ ഒരു പ്രയാസവുമില്ല. ത്രികോണ മത്സരം നടക്കുമ്പോള്‍ അത് ഭരണം പിടിക്കാന്‍ മതിയായ വോട്ടാകും. എട്ട് ശതമാനം വോട്ടുമാത്രം ഉണ്ടായിരുന്നപ്പോഴാണ് മഹാരാഷ്‌ട്രയില്‍ ബിജെപി അധികാരം പിടിച്ചത്. ഗുജറാത്തില്‍ ആദ്യം അധികാരത്തിലെത്തുമ്പോള്‍ ബിജെപിക്കുണ്ടായിരുന്നത് 11 ശതമാനം വോട്ട്. ഗുജറാത്തിലെയും മഹാരാഷ്‌ട്രയിലെയും സാഹചര്യമല്ല കേരളത്തിലേതെന്ന് പറഞ്ഞപ്പോള്‍ ജമ്മുകശ്മീരില്‍ ബിജെപി എങ്ങനെ ഭരിക്കുന്നുവെന്ന് വിശദീകരിക്കുകയായിരുന്നു ഷാ.

സംഘടനാ യോഗങ്ങള്‍, ബൂത്ത് മീറ്റിംഗ്, പ്രവര്‍ത്തകരുടെ വീടുകളില്‍നിന്ന് ഭക്ഷണം, മാധ്യമങ്ങള്‍ക്ക് പ്രത്യേക അഭിമുഖങ്ങള്‍, സന്ന്യാസിമാരും ബിഷപ്പുമാരുമായുള്ള കൂടികാഴ്ചകള്‍, പൗരപ്രമുഖരുടെ സൗഹൃദ കൂട്ടായ്‌മ തുടങ്ങി 22 പരിപാടികളിലായി മൂന്നുദിവസം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത് അമിത്ഷാ ആയിരുന്നു. അതില്‍ വിറളിപൂണ്ട പ്രതിപക്ഷം ക്രിയാത്മകമായി എതിര്‍ക്കുന്നതിനുപകരം ന്യൂനപക്ഷങ്ങളുടെ പേരുപറഞ്ഞ് വിമര്‍ശിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണ്. ഒപ്പം ബിജെപിയുടെ വളര്‍ച്ചയിലുള്ള പരിഭ്രാന്തിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ഭരണം മാറിയതോടെ വീണ്ടും തലപൊക്കി ന‍ടന്‍ ബാല…കോടികളുടെ സ്വത്തെല്ലാം കോകിലയ്‌ക്ക് നല്‍കിയെന്ന് ബാല

Kerala

കാമുകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്ന് നവജാത ശിശുവിനെ ശുചിമുറിയിലൂടെ പുറത്തെറിഞ്ഞ കേസിലെ പ്രതിയായ യുവതി

Kerala

കോതമംഗലം റൂട്ടിലെ കല്ലില്‍ ഭഗവതി ക്ഷേത്രത്തില്‍ പോയിട്ടുണ്ടോ? ശാന്തമായ ഗുഹാക്ഷേത്രം…ഈ റൂട്ടില്‍ പിന്നെയുമുണ്ട് ഒന്‍പത് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍….

Kerala

ഇ ഡി സംഘത്തിനെതിരായ ആക്രമണം: ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയേക്കും

India

വ്യോമസേനയുടെ ഗതി മാറ്റാൻ അഞ്ചാം തലമുറ യുദ്ധവിമാനം വരുന്നു ; സജ്ജമാക്കാൻ ടാറ്റ അടക്കമുള്ള കമ്പനികൾ : എഎംസിഎ വിമാനങ്ങൾക്കായി 16000 കോടിയുടെ പദ്ധതി

പുതിയ വാര്‍ത്തകള്‍

ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഇല്ലായിരുന്നെന്ന് രമേശ് ചെന്നിത്തല,ആക്രമണത്തിനെതിരെ കര്‍ശന നടപടി

മമതയ്‌ക്ക് കുടുക്കായി സനാതനധർമ്മം ; മുസ്ലീങ്ങളുടെ കയ്യടി നേടാൻ ഈദ് പരിപാടിയിൽ സനാതന ധർമ്മത്തെ വൃത്തികെട്ട മതമെന്ന് വിളിച്ചു : കേസെടുത്ത് ബംഗാൾ പൊലീസ്

ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രകടനം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികളെ സിപിഎം വിട്ടു നല്‍കിയത് അനുനയ ചര്‍ച്ചകള്‍ക്കൊടുവില്‍,ഇഡി സംഘത്തിന് മതിയായ സുരക്ഷ നല്‍കാന്‍ കഴിയാതെ പൊലീസ്

അവധി ദിനം ലക്ഷ്യമിട്ട് ഇഡിയുടെ മിന്നൽ നീക്കം ; പിടിച്ചെടുത്തതിൽ നിർണ്ണായക വിവരങ്ങൾ ; പമ്പയെ പോലും കളങ്കമാക്കിയ ശശിധരൻ കർത്ത പിണറായിയെ കുടുക്കുമോ ?

യോഗിക്ക് ഉമീദ് പോര്‍ട്ടലിനെയും വഖഫ് ബോര്‍ഡിനെയും പേടിയില്ല, സതീശനുണ്ടോ യോഗിയുടെ നൂറിലൊന്ന് ധൈര്യം?

കേസെടുത്തിരിക്കുന്നത് വധശ്രമ വകുപ്പ് ചേർത്ത്; 7 അറസ്റ്റ്, പിണറായി പ്രതിയാകുമോ?

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

മമതയുടെ വലംകയ്യായിരുന്ന കകോലി ഘോഷ് ബിജെപിയിലേക്ക്? സുവേന്ദു അധികാരിയെ കണ്ട ശേഷം തൃണമൂലിലെ മുഴുവന്‍ പദവികളും രാജിവെച്ചു

ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും;ശാന്തി

ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.