ന്യൂദല്‍ഹി: ഇന്ത്യൻ വെടിക്കെട്ട് ബാറ്റ്സ്മാൻ വീരേന്ദർ സേവാഗ് പാക്കിസ്ഥാന് നൽകിയ ഉപദേശം ഏറെ വിലമതിക്കുന്നതാണ്. ക്രിക്കറ്റ് കളിയിലെ തന്ത്രങ്ങളൊന്നുമല്ല സേവാഗ് നൽകിയത് മറിച്ച് ഭീകരവാദം നിർത്തുവാൻ ശ്രമിക്കു എന്നാണ്.
കഴിഞ്ഞദിവസം നടന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്‍ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെയാണ് സേവാഗിന്റെ ഉപദേശം. ഇന്ത്യയോട് മത്സരിക്കണമെങ്കില്‍ ഭീകര ക്യാമ്പുകളില്‍ സമയം കളയാതെ ക്രിക്കറ്റ് ക്യാമ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ എന്ന് കുറിച്ചിട്ടു.
മികച്ച വിജയം കൈവരിച്ച ടീം ഇന്ത്യയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. കഴിഞ്ഞദിവസം നടന്ന ചാമ്പ്യന്‍സ് ട്രോഫിയല്‍ 124 റണ്‍സിനാണ് ഇന്ത്യ പാക്കിസ്ഥാനെ തകര്‍ത്തത്.
















