Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭര്‍ത്താവിനോടും മകനോടും ചേര്‍ന്നിരുന്ന്, സുശീലയുടെ ‘അന്ത്യയാത്ര’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2017, 12:07 am IST
in India

പാറ്റ്‌ന: സുശീലാ ദേവി എന്ന അമ്പതു വയസുകാരി ഭര്‍ത്താവിന്റേയും മകന്റേയും നടുവില്‍ മരവിച്ചിരിക്കുകയായിരുന്നു. ഏതാനും മണിക്കൂറുകള്‍ മുമ്പാണ് ആശുപത്രിക്കിടക്കയില്‍ സുശീല ഈ ലോകത്തോടു വിടപറഞ്ഞത്.

ബൈക്കിലിരുത്തിയാണ് സുശീലയുടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുവന്നത്. ബൈക്ക് ഓടിക്കുന്നത് മകന്‍ പപ്പു. പിന്നില്‍ അവരെ ചേര്‍ത്തു പിടിച്ച് ഭര്‍ത്താവ് ശങ്കര്‍ ഷാ.

ബീഹാറിലെ പുര്‍നിയ ജില്ലയിലെ റാണിബാരി ഗ്രാമവാസിയാണ് ശങ്കര്‍ ഷാ. കുറച്ചു ദിവസമായി ഭാര്യ സുശീല, പുര്‍ണിയയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം അവര്‍ ഈ ലോകത്തോടു വിടപറഞ്ഞു. ഏറെ അകലെയാണ് ഗ്രാമം.

ഈ ആശുപത്രിയിലെ ആംബുലന്‍സ് കുറച്ചു നാളായി കേടായിക്കിടക്കുകയാണ്. ആംബുലന്‍സ് ആവശ്യമുള്ളവര്‍ പുറത്തുനിന്നു വരുത്തണം. ആശുപത്രിയിലെ ജീവനക്കാരോട് ശങ്കര്‍ താണപേക്ഷിച്ചിട്ടും ആംബുലന്‍സ് പുറത്തു നിന്നു വിളിക്കാനാണ് പറഞ്ഞത്.

സ്വകാര്യ ആംബുലന്‍സ് വിളിച്ചപ്പോള്‍ ഡ്രൈവര്‍ ചോദിച്ചത് 2,500 രൂപ. സാധാരണ തൊഴിലാളിയായ ശങ്കറിന് ഇതു താങ്ങാവുന്നതിനപ്പുറമായിരുന്നു. ഭാര്യയുടെ ചികിത്സാ ചെലവുകള്‍ക്കു പണം കണ്ടെത്തിയതു തന്നെ ഏറെ വിഷമിച്ച്.

മകന്‍ പപ്പുവാണ് പറഞ്ഞത് അമ്മയെ ബൈക്കില്‍ വീട്ടിലെത്തിക്കാമെന്ന്. അതു സ്വീകരിക്കുകയല്ലാതെ മറ്റു മാര്‍ഗമുണ്ടായിരുന്നില്ല ആ അച്ഛന്. ബൈക്കിന്റെ നടുവില്‍ സുശീലയുടെ മൃതദേഹം വച്ച് മകന്റെ ശരീരത്തോടു ചേര്‍ത്ത് തുണി കൊണ്ട് കെട്ടി. മകനേയും ഭാര്യയേയും ചേര്‍ത്തു പിടിച്ച് പിന്നില്‍ ശങ്കര്‍.

ദയനീയമായ ഈ ദൃശ്യം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചപ്പോള്‍ പെട്ടെന്ന് ജില്ലാ ഭരണകൂടം ഉണര്‍ന്നു. അന്വേഷണ പ്രഖ്യാപനമടക്കമുള്ള പതിവു പ്രഹസനങ്ങളായി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് പങ്കജ് കുമാര്‍ പാല്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു.

ആംബുലന്‍സ് കേടായെന്ന് മേലധികാരികളെ അറിയിച്ചിട്ടും ഫലമുണ്ടായില്ലെന്നു വിലപിക്കുന്നുണ്ട്, ആശുപത്രിയുടെ ചുമതലക്കാരന്‍ സര്‍ജന്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലെ ദുരവസ്ഥയുടെ തുടര്‍ച്ചയായ തെളിവുകളിലൊന്നാണ് ഈ സംഭവം.

ആംബുലന്‍സിനു നല്‍കാന്‍ കാശില്ലാതെ ഉറ്റവരുടെ മൃതദേഹം ഗ്രാമത്തിലെത്തിക്കാന്‍ തോളിലേറ്റിയും സൈക്കിളിലിരുത്തിയും അലഞ്ഞ എത്രയോ സംഭവങ്ങളാണ് അടുത്തിടെ പുറത്തുവന്നത്.

ദൂരെ റാണിബാരി ഗ്രാമത്തില്‍ സുശീലയുടെ ചിത കത്തിയമര്‍ന്നിട്ടുണ്ടാവും. പക്ഷേ, ഒരച്ഛന്റേയും മകന്റേയും ശരീരത്തില്‍ നിന്ന് ആ തണുപ്പു മാറിയിട്ടില്ല. മരവിച്ച ഒരു ശരീരത്തോടു ചേര്‍ന്നിരിക്കുകയായിരുന്നല്ലോ അവര്‍… കിലോമീറ്ററുകളോളം!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്റു ട്രോഫി വളളംകളിക്ക് സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന

Kerala

പിഎം ശ്രീ : ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാറിന് പിന്മാറാനാകില്ലെന്ന് പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പി എസിന്റെ ലേഖനം,വെട്ടിലായി സിപിഎം

Kerala

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

Kerala

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

Kerala

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

കഥ: ഇളയവന്‍

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.