മംഗളൂരു: അറബിക്കടലില്‍ ദക്ഷിണ കര്‍ണാടകയിലെ ഉള്ളാല്‍ തീരത്ത് ശക്തമായ മഴയിലും കാറ്റിലും പെട്ട് ബാര്‍ജ് മുങ്ങി. ബാര്‍ജിലുണ്ടായിരുന്ന 27 ജീവനക്കാരെയും ഒരു രാത്രി നീണ്ട രക്ഷപ്രവര്‍ത്തനത്തിനൊടുവില്‍ തീരസംരക്ഷണസേന രക്ഷപ്പെടുത്തി.
ശനിയാഴ്ച രാത്രി നാല് പേരെയും മറ്റ് 23 പേരെ ഞായറാഴ്ച വെളുപ്പിനുമാണ് രക്ഷപ്പെടുത്തിയതെന്ന് സേനാ വൃത്തങ്ങള്‍ പറഞ്ഞു. 65.58 മീറ്റര്‍ നീളവും 32 മീറ്റര്‍ വീതിയുമുള്ളതാണ് ബാര്‍ജ്, ഉള്ളാള്‍ ഭാഗത്തു തിരമാലകളുടെ ശക്തി കുറക്കുന്നതിനായി കടലില്‍ കല്ലിടുന്ന ജോലിയിലേര്‍പ്പെട്ട ബാര്‍ജാണ് അപകടത്തില്‍പ്പെട്ടത്.
ലൈഫ് ബോട്ടിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. തീര സംരക്ഷണ സേനയുടെ കപ്പലായ ഐസിജിഎസ് അമര്‍ത്യയുടെ മുങ്ങല്‍ വിദഗ്ധരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
















