കൊച്ചി. ചില സൗജന്യങ്ങള്‍ മാത്രം നല്‍കി ഫേസ്ബുക്ക് ഉപയോഗത്തിനു ഫീസ് ഈടാക്കാനുള്ള ശ്രമമായ ഫേസ്ബുക് ബേസിക്‌സിനെ ഇന്ത്യ പിന്തുണക്കില്ലെന്ന് കേന്ദ്ര ഐ റ്റി മന്ത്രി രവിശങ്കര്‍ പ്രസാദ്. ഇന്നത്തെ രീതിയില്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന ഫേസ്ബുക് ബേസിക്‌സിനെ പിന്തുണയ്‌ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഡിജിറ്റല്‍ ഇന്ത്യ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊച്ചിയില്‍ യുവസംരംഭകരുമായി നടത്തിയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
















