ന്യൂദല്‍ഹി: അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ തകര്‍ത്തെന്നും അഞ്ച് ഇന്ത്യന്‍ സൈനീകരെ വധിച്ചെന്നുമുള്ള പാക്കിസ്ഥാന്റെ അവകാശവാദത്തെ തള്ളി ഇന്ത്യ. സംഭവത്തിന്റെതെന്ന പേരില്‍ പാക്കിസ്ഥാന്‍ പുറത്ത് വിട്ട വീഡിയോ വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് സൈന്യം അറിയിച്ചു.
അഞ്ച് ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്ന് പാകിസ്ഥാന്‍ സൈനിക വക്താവ് ശനിയാഴ്‌ച്ച ട്വീറ്റ് ചെയ്തിരുന്നു . ഈ അവകാശവാദത്തിന് പിന്നാലെയാണ് പാകിസ്ഥാന്‍ ട്വിറ്ററിലൂടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇത് തള്ളിയാണ് ഇന്ന് ഇന്ത്യ രംഗത്തെത്തിയത്.
അതേസമയം ഒരു സ്ത്രീക്ക് പരിക്കേറ്റ തൊഴിച്ചാല്‍ ആളപായം ഒന്നും ഉണ്ടായിട്ടില്ലെന്നും പാകിസ്ഥാന്‍ ട്വീറ്റ് തെറ്റാണെന്നും ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ റിയിച്ചു.
നേരത്തെയും ഇന്ത്യന്‍ പോസ്റ്റുകള്‍ തകര്‍ത്തെന്ന അവകാശവാദവുമായി പാക് സൈന്യം ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍, എഡിറ്റ് ചെയ്ത യൂട്യൂബ് ദൃശ്യങ്ങളാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു.
















