പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെ ആശ്ലേഷിക്കുന്നു
ന്യൂദല്‍ഹി: പാരിസ് ഉടമ്പടി ലോകപൈതൃകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോദിയുടെ അഭിപ്രായപ്രകടനം. രണ്ടുമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ പ്രതിരോധം, ഭീകരവിരുദ്ധ പോരാട്ടം, വ്യാപാരം, കാലാവസ്ഥാ വ്യതിയാനം, ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് നടത്തിയ സംയുക്ത പ്രസ്താവനയില്‍ ഫ്രാന്‍സിന്റെയും ഇന്ത്യയുടേയും സാംസ്‌കാരിക ബന്ധങ്ങള്‍ ഒരു മുതല്‍ക്കൂട്ടാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാരീസ് ഉടമ്പടിയില്‍ ഇരുരാജ്യങ്ങളും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഭാവി തലമുറയ്‌ക്കു വേണ്ടി ഭൂമിയെ സംരംക്ഷിക്കേണ്ടത് ഇന്നത്തെ തലമുറയുടെ
ഉത്തരവാദിത്വമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ജര്‍മനി, റഷ്യ, സ്പെയിന്‍ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് മോദി ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെത്തിയത്.
















