Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കണ്ണില്ലാത്ത ഹിംസാ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2017, 08:56 pm IST
inVicharam

വളര്‍ത്തുമൃഗങ്ങളെ അറവുശാലയ്‌ക്കു വില്‍ക്കുന്നത് നിരോധിച്ചുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിപക്ഷ രാഷ്‌ട്രീയ കക്ഷികള്‍ നടത്തിവരുന്ന പ്രതിഷേധം കേരളത്തില്‍ ക്രൂരവും അറപ്പുളവാക്കുന്നതുമാകുന്നു. പ്രതിഷേധസമരങ്ങള്‍ക്കു നേതൃത്വം കൊടുത്തിട്ടുള്ള, അല്ലെങ്കില്‍ കൊടുത്തുവരുന്ന ഇടതുകക്ഷികളേയും വെല്ലുന്ന രീതിയിലാണ് അഹിംസാ തത്ത്വവാദികളായ കോണ്‍ഗ്രസ്സുകാര്‍ ഈ ഉത്തരവിനെതിരെ പ്രതിഷേധിച്ചുകാണുന്നത്.

ഉത്തരവിനോടാണോ സര്‍ക്കാരിനോടാണോ അതോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണോ യൂത്ത് കോണ്‍ഗ്രസ്സുകാരുടെ നിന്ദ്യവും അതിനീചവും ക്രൂരവുമായ ‘ഹിംസാപ്രതിഷേധം’ കണ്ണൂരില്‍ അരങ്ങേറിയതെന്നു മനസ്സിലാകുന്നില്ല. സ്വാതന്ത്ര്യ സമരകാലം മുതല്‍തന്നെ ദേശീയ ശ്രദ്ധ നേടിയിട്ടുള്ളതും സമര്‍ത്ഥരുമായ നേതാക്കന്മാര്‍ കേരളത്തിലെ കോണ്‍ഗ്രസ് സംഘടനയിലുണ്ട്. ഇവരില്‍ പലരും, ഇപ്പോഴുള്ളവരില്‍ ഏറെപ്പേരും യൂത്ത് കോണ്‍ഗ്രസ്സിന്റെ സമുന്നത പദവിവരെ അലങ്കരിച്ചവരുമാണ്.

വിവേകശാലികളായി നിലകൊണ്ടു നേതൃത്വം ഏറ്റെടുത്തിട്ടുള്ളവരുടെ പാത പിന്തുടരുകയാണ് സാമൂഹിക പ്രതിബദ്ധതയുള്ള പൊതുപ്രവര്‍ത്തകരായ ചെറുപ്പക്കാര്‍ ചെയ്യേണ്ടത്. പരസ്യമായി കന്നുകുട്ടിയുടെ തലയറുത്ത ഈ ‘യൂത്തന്മാരെ’ എന്താണ് വിളിക്കേണ്ടത്? ഇവന്മാരാണോ യുവഗാന്ധിയന്മാര്‍?

കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് നാടെങ്ങും ചര്‍ച്ചാവിഷയമാവുകയും ജനങ്ങളുടെ പ്രതികരണങ്ങള്‍ മാധ്യമങ്ങളിലൂടെയും നേരിട്ടും ഗവണ്മെന്റും ഭരണകക്ഷികളും കേട്ടുവരികയുമാണ് ഇപ്പോള്‍. ഉത്തരവിന്റെ പ്രായോഗികനടത്തിപ്പിലോ അനുവര്‍ത്തിക്കുന്നതിലോ ബുദ്ധിമുട്ടുകളോ കുഴപ്പങ്ങളോ ഉണ്ടെന്നു തോന്നുമ്പോഴാണല്ലോ പ്രതിഷേധം ഉയരുന്നത്.

കണ്ണൂരില്‍ പരസ്യമായി പൊതുനിരത്തില്‍വച്ചു കന്നുകുട്ടിയുടെ തലയറുത്ത് കേന്ദ്ര സര്‍ക്കാരിനോട് പ്രതിഷേധം രേഖപ്പെടുത്തിയ ഹിംസാവാദികളായ യുവ കോണ്‍ഗ്രസ്സുകാരെ മനുഷ്യവര്‍ഗത്തോടാണോ ഉപമിക്കേണ്ടത്? പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയല്ല ഈ തലതിരിഞ്ഞ തെമ്മാടിത്തരത്തിനു വേണ്ട നടപടി, ഈ പൈശാചിക പ്രവൃത്തിയില്‍ ബന്ധപ്പെട്ട എല്ലാവരെയും പാര്‍ട്ടിയില്‍നിന്നു പുറംതള്ളുകയാണ് വേണ്ടത്. അത് ഉറക്കെ പ്രഖ്യാപിക്കാനുള്ള ആര്‍ജവം പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് കാണിക്കണം.

കോണ്‍ഗ്രസ്സിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ സത്യത്തിനും അഹിംസയ്‌ക്കും പ്രസക്തി ഉണ്ടെന്നാണ് രാഷ്‌ട്രീയ ചരിത്രകാരന്മാര്‍ പറയാറുള്ളത്. കാലം മാറിവരുമ്പോള്‍ ഗാന്ധിയേയും തള്ളിപ്പറയുന്ന കോണ്‍ഗ്രസ്സുകാരും യൂത്തന്മാരും ഇത്ര പൈശാചികമായ പ്രവൃത്തി ചെയ്തില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.

കരുതിക്കൂട്ടി ചെയ്തിട്ടുള്ള ഈ നടപടിയെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ്സുകാരന്‍ പോലും എതിര്‍ത്തു തടയാതിരുന്നത് മൊത്തത്തില്‍ കണ്ണൂരിലെ കോണ്‍ഗ്രസ്സുകാരുടെ പൈശാചികവും നിഷ്ഠുരവുമായ മാനസികാവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നത്. അഹിംസാ വാദികള്‍ ആത്മഹത്യ ചെയ്യാത്തതില്‍ അത്ഭുതം തോന്നുന്നു.

കേന്ദ്ര ഉത്തരവ് വലിച്ചുകീറി കൊട്ടയിലിടാന്‍ ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് നേതാവ് എന്തുകൊണ്ട് ഇത്ര ക്രൂരമായ അഹിംസാ വിരുദ്ധ പ്രതിഷേധ നടപടികളെ അര്‍ഹിക്കുന്ന രീതിയില്‍ തള്ളിപ്പറയുന്നില്ല. എന്നാല്‍ ഇത്തരം കാടത്ത പ്രതിഷേധങ്ങളെ പിന്തുണയ്‌ക്കാന്‍ കഴിയില്ലെന്ന് യഥാസമയം രാഹുല്‍ഗാന്ധി പ്രതികരിച്ചതില്‍ സ്വല്‍പം ആശ്വാസം തോന്നുന്നു.

പൊതുനിരത്തില്‍ അനാവശ്യമായി ഒരു ജീവപ്രാണിയെ കഴുത്തറുത്തു കൊല്ലുമ്പോള്‍ നോക്കുകുത്തികളായി പോലീസുകാര്‍ നില്‍ക്കുന്നത് ടിവിയില്‍ കാണാനിടയായി. നിരന്തരം കൊലപാതകങ്ങള്‍ നടക്കുന്ന കണ്ണൂരില്‍ ഒരു നരഹത്യപോലും ഇതുവരെ തടയാന്‍ കഴിഞ്ഞിട്ടില്ലാത്ത പോലീസുകാര്‍ക്ക് എങ്ങനെ ഒരു മാടിന്റെ കഴുത്ത് പൊതുനിരത്തില്‍ അറുക്കുന്നതു തടയാന്‍ കഴിയും?

പോലീസുകാരെയോര്‍ത്തു ജനങ്ങള്‍ ‘കഷ്ടം’ എന്നുപറയട്ടെ. മൃഗങ്ങളോടുള്ള ക്രൂരതയെ ചെറുക്കാന്‍ രാജ്യമൊട്ടാകെ നടപ്പില്‍ വരുത്താനുദ്ദേശിച്ചുള്ള ഉത്തരവ് എങ്ങനെയാണ് ഭക്ഷ്യക്രമവുമായി ബന്ധപ്പെടുന്നതെന്ന് മനസ്സിലാവുന്നില്ല. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരും, എ. കെ. ആന്റണിയും അദ്ദേഹത്തിന്റെ കക്ഷിയും ഭക്ഷണരീതിയെക്കുറിച്ചും വിഭവങ്ങളെക്കുറിച്ചും സംസാരിക്കുന്നതു കേള്‍ക്കുമ്പോള്‍ ജനങ്ങളുടെ ആഹാരക്രമത്തില്‍ എന്തോ നിയന്ത്രണം കൊണ്ടുവരാന്‍ പോകുന്നു എന്നൊരു ഭയാശങ്ക ആളുകള്‍ക്കിടയില്‍ സൃഷ്ടിക്കാന്‍ കരുതിക്കൂട്ടിയുള്ള ഒരു കപടശ്രമം കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ കൂട്ടായി നടത്തുന്നുവെന്നുവേണം അനുമാനിക്കേണ്ടത്.

ജീവപ്രാണികളെ ക്രൂരമായി കൊല്ലരുതേ എന്ന് മനുഷ്യപ്പറ്റുള്ള ഒരുകൂട്ടര്‍ ഒരുവശത്ത് മുറവിളി കൂട്ടുമ്പോള്‍ ധാര്‍മിക ബോധം ഇല്ലാത്ത ഒരുപറ്റം രാഷ്‌ട്രീയ നേതാക്കന്മാര്‍ വീറും വാശിയും ഉണര്‍ത്തി നാടെങ്ങും ‘ബീഫ് ഫെസ്റ്റ്’ നടത്തി പൊതുസേവനം ചെയ്യുന്നു!

ഈ ‘ബീഫ് ഫെസ്റ്റ്’ സ്‌നേഹികള്‍ ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്. പാരമ്പര്യമായി മാംസം കഴിക്കാത്തവരും മാംസ ഭക്ഷണം വേണ്ടെന്നു വച്ചവരും സസ്യാഹാര രീതിയെ പ്രോത്സാഹിപ്പിക്കുന്നവരും എല്ലാ പാര്‍ട്ടികളിലും ഉണ്ട്.

ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ പിന്തുണയാര്‍ജ്ജിച്ചു കേന്ദ്ര ഗവണ്‍മെന്റിനെതിരായ ഒരു നീക്കം നടത്താമെന്നായിരിക്കും ഇക്കൂട്ടര്‍ കരുതുന്നത്. രാഷ്‌ട്രീയ ലക്ഷ്യം എന്തുമാകട്ടെ, അത് കൈവരിക്കുന്നതിനുവേണ്ടി പൈശാചികതയെയും കൊടുംക്രൂരതയെയും പ്രോത്സാഹിപ്പിക്കാന്‍ ഏതു രാഷ്‌ട്രീയ പാര്‍ട്ടിയുടെ നേതൃ നിരയിലുള്ളവര്‍ ശ്രമിച്ചാലും അവര്‍ കൊടും ക്രൂരതയുടെ വഴികാട്ടികളാണെന്നു വിളിച്ചുപറയേണ്ടി വരും.

(മാധ്യമ പ്രവര്‍ത്തകനാണ്  ലേഖകന്‍)

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

News

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

India

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

India

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.