വൈക്കം: തലയാഴം-വെച്ചൂര്‍ എന്‍എസ്എസ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ എച്ച്ആര്‍ സെന്റര്‍ നടപ്പാക്കുന്ന നമ്മുടെ ആരോഗ്യം പദ്ധതിയുടെ മേഖലാതല ഉദ്ഘാടനം യൂണിയന്‍ പ്രസിഡന്റ് ഡോ.സി.ആര്‍ വിനോദ്കുമാര്‍ നിര്‍വ്വഹിച്ചു. ഡോ.അരുണ്‍ ‘നമ്മുടെ ആരോഗ്യം’ വിഷയത്തില്‍ ക്ലാസ് ് നയിച്ചു. മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പ്രസിഡന്റ് എം.ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍.മധു, എന്‍.ജി ബാലചന്ദ്രന്‍, പി.എന്‍ രാധാകൃഷ്ണന്‍നായര്‍, ശ്രീദേവീ ഉണ്ണികൃഷ്ണന്‍, റ്റി. വിജയലക്ഷ്മി, എം.കെ രാധാമണി, കെ.സി. ഗോപാലകൃഷ്ണന്‍ നായര്‍ പ്രസംഗിച്ചു.
















