കോട്ടയം: കളക്ടറേറ്റ് വാര്‍ഡ് വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ സെന്റ് ലാസറസ് പള്ളി ഹാളില്‍ നടന്ന അഭിനന്ദന്‍-2017 എഎസ്്പി ചൈത്ര തെരേസാ ജോണ്‍ ഉദ്ഘാടനം ചെയ്തു.
മാര്‍ ഏലിയാ കത്തീഡ്രല്‍ വികാരി ഫാ.കെ.എം.ഐസക് അദ്ധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാവിഷയങ്ങള്‍ക്കും എപ്ലസ് കരസ്ഥമാക്കിയ റോഷിനി ബ്രിജിത്ത് വര്‍ഗീസ്, അലീന അലക്‌സ്, രാഹുല്‍ മഹേഷ് എന്നിവര്‍ക്ക് എഎസ്്പി മെമന്റോയും ക്യാഷ് അവാര്‍ഡും നല്‍കി ആദരിച്ചു. ആര്‍എസ്എസ് പ്രാന്തകാര്യകാരി അംഗം അഡ്വ.എന്‍.ശങ്കര്‍റാം ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി.
200 വിദ്യാര്‍ത്ഥികള്‍ക്ക് വികസന സമിതിയുടെ നേതൃത്വത്തില്‍ നോട്ടുബുക്കുകള്‍ വിതരണം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ ടി.എന്‍.ഹരികുമാര്‍, എന്‍.മനോജ്, കെ. എന്‍. മുരളീധരന്‍, സണ്ണി.സി.വര്‍ഗീസ്, കൊച്ചുറാണി വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.
















