തലയോലപ്പറമ്പ് : തലയോലപ്പറമ്പ് എസ്്എന്‍ഡിപി യൂണിയന് , വനിതാസംഘം, യൂത്ത് മൂവ് മെന്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ‘മാതൃവന്ദനം’ ക്യാമ്പ് നടത്തി. മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി നടത്തിയ ക്യാമ്പ് യൂണിയന് സെക്രട്ടറി എസ്ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ഡി.പ്രകാശന് അദ്ധ്യക്ഷനായി. ഏകദിന ക്യാമ്പില്‍ 600-ല്‍ അധികം പേര് പങ്കെടുത്തു. സമാപനസമ്മേളനവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും കടുത്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് അന്നമ്മ രാജു നിര്‍വഹിച്ചു. വനിതാസംഘം പ്രസിഡന്റ് പത്മിനി തങ്കപ്പന്, സുലഭ രാജീവ്, ധന്യപുരുഷോത്തമന്‍ , മഞ്ജു സജി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: