തളിപ്പറമ്പ്: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ തളിപ്പറമ്പ് മേഖലാ കമ്മറ്റിയും പോലീസും സംയുക്തമായി തളിപ്പറമ്പില്‍ ട്രാഫിക് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. നിയമം പാലിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് മധുരവിതരണവും മറ്റുള്ളവര്‍ക്ക് ലഘുലേഖ വിതരണവും നടത്തി. എസ്‌ഐ പി.എ.വിനുമോഹന്‍ ഉദ്ഘാടനം ചെയ്തു. ശശികുമാര്‍ പട്ടുവം അധ്യക്ഷത വഹിച്ചു.
സെക്യൂരിറ്റി ജീവനക്കാരന് നായയുടെ കടിയേറ്റു
കണ്ണൂര്‍: സെക്യൂരിറ്റി ജീവനക്കാരന് നായയുടെ കടിയേറ്റ് പരിക്ക്. പനങ്കാവ് ശങ്കരന്‍ കടയിലെ പുതിയവളപ്പില്‍ പുരുഷോത്തമന്‍ (55)നാണ് കടിയേറ്റത്. തെക്കിബസാറിലെ ഐസ് ഫാക്ടറിയില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് ഇയാള്‍.
















