കണ്ണൂര്‍: ഓണ്‍ലൈന്‍ ഫാര്‍മസികള്‍ നടപ്പിലാക്കാനുള്ള നീക്കം അവസാനിപ്പിക്കുക, ജനറിക് മരുന്നുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുക, ജിഎസ്ടി നടപ്പിലാക്കുമ്പോഴുള്ള അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓള്‍ കേരള കെമിസ്റ്റ് ആന്റ് ഡ്രഗിസ്റ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ കടയടപ്പും കലക്‌ട്രേറ്റ് ധര്‍ണ്ണയും നടത്തി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. എകെസിഡിഎ ജില്ലാ പ്രസിഡണ്ട് ബഷീര്‍ പള്ളിയത്ത് അധ്യക്ഷത വഹിച്ചു. ബിഎംഎസ്ആര്‍എ സംസ്ഥാന വൈസ്പ്രസിഡണ്ട് പി.ജയദീപ്, സുര്‍ജിത് കുമാര്‍, ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. എം.കെ.സെബാസ്റ്റ്യന്‍ സ്വാഗതവും മനോഹരന്‍ നന്ദിയും പറഞ്ഞു
















