Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ചരിത്രം രചിച്ച മിശ്രഭോജനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2017, 10:22 pm IST
inVicharam

ചെറായിയിലെ ചരിത്ര സ്മാരകമായ സഹോദരന്‍ അയ്യപ്പന്റെ വീട്. ഇന്‍സെറ്റില്‍ അയ്യപ്പന്‍

കേരളീയ നവോത്ഥാനത്തിന്റെ നാഴികക്കല്ലുകളില്‍ ഒന്നാണ് 1917 ല്‍ സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ നടന്ന മിശ്രഭോജനം. ജാതീയമായ അസമത്വങ്ങളോട് രൂക്ഷമായി കലഹിച്ചയാളായിരുന്നു അയ്യപ്പന്‍. മാറ്റത്തിനുവേണ്ടി അദ്ദേഹത്തിന്റെ മനസ്സ് തീവ്രമായി ദാഹിച്ചു. ഇക്കാര്യത്തില്‍ മൃദുസമീപനം എന്നൊന്ന് ഉണ്ടായിരുന്നില്ല. ഇതുകൊണ്ടാണ് ഒരിക്കല്‍ ശ്രീനാരായണഗുരുദേവന്‍ തന്നെ അങ്ങേയറ്റം ക്ഷമ വേണമെന്ന് അയ്യപ്പനെ ഉപദേശിച്ചത്.

സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്നു വിശേഷിപ്പിച്ച കേരളത്തെ പരിഷ്‌കൃത സമൂഹമായി വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചതില്‍ സഹോദരന്‍ അയ്യപ്പനുള്ള പങ്ക് അനിഷേധ്യമാണ്. സമകാലികരായ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെ അപേക്ഷിച്ച് ഒരുപടി മുന്നിലാണ് അദ്ദേഹം കാര്യങ്ങളെ കണ്ടത്. ജാതിജന്യമായ ഉച്ചനീചത്വങ്ങള്‍ കൊടികുത്തി വാണിരുന്ന ഒരുകാലത്ത് അവയെ നേര്‍ക്കുനേര്‍ വെല്ലുവിളിക്കുന്നതായിരുന്നു സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ നടന്ന മിശ്രഭോജനം. സ്വന്തം നാടായ ചെറായിയില്‍ നടന്ന ഈ മഹാസംഭവത്തിന് 100 വര്‍ഷം തികഞ്ഞിരിക്കുകയാണ്.

പില്‍ക്കാലത്തെ സാമൂഹ്യമായ മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ മിശ്രഭോജനത്തെക്കുറിച്ച് ശ്രീനാരായണ പണ്ഡിതനും സാഹിത്യകാരനുമായിരുന്ന ഡോ.ടി. ഭാസ്‌കരന്‍ പറയുന്നത് ഇങ്ങനെയാണ്: ”തികച്ചും പ്രതീകാത്മകമായിരുന്നു പരിപാടി. ചക്കക്കുരുവും കടലയും ചേര്‍ന്ന മെഴുക്കുപുരട്ടിയും ചോറും മാത്രമായിരുന്നു വിഭവം. പള്ളിപ്പുറത്ത് കോരശ്ശേരി വീട്ടില്‍ അയ്യരു എന്ന പുലയനാണ് വിളമ്പിയത്.

അയാളെ കാലേക്കൂട്ടി ഏര്‍പ്പാടു ചെയ്തിരുന്നു. അയ്യപ്പന്റെ ബോഡി ഗാര്‍ഡുകളായ കേളനും കണ്ടച്ചനും പുലച്ചാളയില്‍ ചെന്ന് ‘വിശിഷ്ടാതിഥി’യെ ക്ഷണിച്ചുകൊണ്ടു വരികയാണുണ്ടായത്. അയ്യരു പുലയന്‍ തന്റെ മകനുമൊന്നിച്ചാണ് പുറപ്പെട്ടത്. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പേര്‍ ഭക്ഷണത്തിന് തയ്യാറായതിനാല്‍ അല്‍പ്പാല്‍പ്പമേ വിളമ്പാന്‍ ഒത്തുള്ളൂ. പന്തിയുടെ മധ്യഭാഗത്തുള്ള ഇലയുടെ മുന്‍പില്‍ അയ്യരുടെ മകനെ ഇരുത്തി. ആ കുട്ടി ചോറും കറിയും ചേര്‍ത്ത് കുഴച്ചപ്പോള്‍ മറ്റുള്ളവര്‍ അതില്‍നിന്ന് കുറേശ്ശെ എടുത്ത് സ്വാദ് നോക്കി. ഇതാണ് ചരിത്രപ്രസിദ്ധമായ മിശ്രഭോജനം.”

1936 ല്‍ നടന്ന ക്ഷേത്രപ്രവേശന വിളംബരംപോലെ കേരളീയ സമൂഹത്തെ സ്വാധീനിച്ച ഒന്നാണ് മിശ്രഭോജനവും എന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള വഴിയിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയായിരുന്നു വൈക്കം സത്യഗ്രഹം ഉള്‍പ്പെടെയുള്ള സമരങ്ങള്‍ അരങ്ങേറിയത്. ഇതാണ് അധഃസ്ഥിതരുടെ ക്ഷേത്ര പ്രവേശനത്തിന് ഇടയാക്കിയ വിളംബരത്തിന് വഴിവച്ചത്.

1830 ല്‍ അയ്യാ വൈകുണ്ഠ സ്വാമിയുടെ നേതൃത്വത്തില്‍ മിശ്രഭോജനം നടന്നിരുന്നു. ശുചീന്ദ്രം തേരോട്ടത്തില്‍ പങ്കെടുത്ത ചിലരെ ഉള്‍പ്പെടുത്തിയായിരുന്നു ഇത്. എന്നാല്‍ ഇതില്‍ സവര്‍ണ വിഭാഗത്തില്‍പ്പെടുന്ന ആരും പങ്കെടുക്കുകയുണ്ടായില്ല. എന്തുകൊണ്ടോ വൈകുണ്ഠ സ്വാമിയുടെ നേതൃത്വത്തില്‍ നടന്ന മിശ്രഭോജനം അര്‍ഹിക്കുന്ന രീതിയില്‍ ചരിത്രരചനയില്‍ ഇടംനേടിയില്ല. അന്നത്തെ കീഴ്‌വഴക്കങ്ങളെ വെല്ലുവിളിച്ച് മിശ്രഭോജനം നടത്തിയതിന് ചിലര്‍ ‘പാണ്ടിപ്പറയന്‍’ എന്ന പേര് വൈകുണ്ഠസ്വാമിക്ക് ചാര്‍ത്തിക്കൊടുത്തു. മിശ്രഭോജനം നടത്തിയ സഹോദരന്‍ അയ്യപ്പനും പുലയന്‍ അയ്യപ്പനായി അറിയപ്പെട്ടു.

പലരുടേയും ജാതീയമായ മനഃസ്ഥിതിക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ലെങ്കിലും ജാതിവ്യവസ്ഥ ഇങ്ങിനി വരാത്തവണ്ണം തകര്‍ന്നുകഴിഞ്ഞു. ജാതീയമായ അസമത്വങ്ങളും വിവേചനങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളാണ്. ഇത്തരമൊരു മാറ്റത്തിലേക്ക് സമൂഹത്തെ നയിച്ചതില്‍ മറ്റ് നവോത്ഥാന പരിശ്രമങ്ങള്‍ക്കൊപ്പം സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ നടന്ന മിശ്രഭോജനത്തിന് വലിയ പങ്കുണ്ട്. സാമൂഹ്യ നീതിയെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് ചെറായിയില്‍ നടന്ന ഭക്ഷണ വിപ്ലവത്തെ വിസ്മരിക്കാനാവില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

News

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

India

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

India

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.