
കേളകം: കൊട്ടിയൂര്‍ ദേവസ്വം ഈ വര്‍ഷം നിര്‍മ്മിച്ച വിശ്രമ മന്ദിരങ്ങളുടെ ഉദ്ഘാടനം ജൂണ്‍ ആറിനു കൊട്ടിയൂരില്‍ നടക്കുമെന്നു അധികൃതര്‍ അറിയിച്ചു. വൈശാഖോത്സവ സമയത്തു ഭക്തജനങ്ങളുടെ വിശ്രമത്തിനും താമസത്തിനുമായി ക്ഷേത്രത്തിന്റെ കിഴക്കെ നടയായ മന്ദംചേരിയില്‍ പുതിയതായി പണിത വിശ്രമ മന്ദിരവും മന്ദംചേരിയില്‍ തന്നെ നിലവിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സിനു മുകളില്‍ ഒമ്പത് മുറികളോടു കൂടി നിര്‍മ്മിച്ച കെട്ടിടവും ഇക്കരെ ക്ഷേത്രത്തിനു സമീപത്തു പോലീസ് ഉദ്യോഗസ്ഥര്‍ക്കു താമസിക്കുന്നതിനും വിശ്രമിക്കുന്നതിനുമായി നിര്‍മ്മിച്ച ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനവും ജൂണ്‍ 6ന് രാവിലെ 11 മണിക്കു ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും.പ ി.കെ ശ്രീമതി എംപി മുഖ്യാതിഥി ആയിരിക്കും.ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്,ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി ഐ.എ.എസ്,മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സജീവ് മാറോളി, ഒ.കെ വാസു മാസ്റ്റര്‍, കെ.മുരളി, സി.എം.ഗോപിനാഥ്, ഇന്ദിര ശ്രീധരന്‍, ടി.കൃഷ്ണന്‍, കെ.സി വേലായുധന്‍, പി.ആര്‍ ലാലു തുടങ്ങിയവര്‍ പ്രസംഗിക്കും.
















