ആലപ്പുഴ: കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഭിന്നലിംഗക്കാരുടെ ഏഴും അന്യസംസ്ഥാനക്കാരുടെ നാലും അയല്‍ക്കൂട്ടം രൂപീകരിച്ചെന്ന് മന്ത്രി കെ.ടി. ജലീല്‍. കുടുംബശ്രീ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
200 ബഡ്സ് സ്കൂളുകളാണ് കുടുംബശ്രീയുടെ കീഴില്‍ ആരംഭിക്കുന്നത്. 25 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. സിഡിഎസ് ചെയര്‍പേഴ്സണ്‍മാരുടെ ഹോണറേറിയം 4,000 രൂപയില്‍നിന്ന് 6,000 ആക്കി. സ്നേഹിത പദ്ധതി എട്ടു ജില്ലകളില്‍ കൂടി വ്യാപിപ്പിച്ച് 14 ജില്ലകളിലും നടപ്പാക്കും.
മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ മൊബൈല്‍ ആപ്ലിക്കേഷന്റെ ഉദ്ഘാടനം മന്ത്രി ജി. സുധാകരന് നിര്‍വഹിച്ചു. മികച്ച ലിങ്കേജ് നേടിയ ബാങ്കുകളെ മന്ത്രി തോമസ് ഐസക്ക് ആദരിച്ചു. കലോത്സവ വിജയികള്‍ക്കുള്ള ട്രോഫി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വിതരണം ചെയ്തു. പുസ്തക പ്രകാശനം മന്ത്രി പി. തിലോത്തമന് നിര്‍വഹിച്ചു. മികച്ച സംരംഭകരെ മന്ത്രി തോമസ് ചാണ്ടി ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: