ന്യൂദല്‍ഹി: പ്രതിപക്ഷത്തിന്റെ രാഷ്‌ട്രപതി സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്ന് ബീഹാര്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നിരയിലെ പ്രമുഖനും ജനതാദള്‍( യു) നേതാവുമായ നിതീഷ് കുമാര്‍ വിട്ടുനിന്നു.
പ്രതിപക്ഷത്തിലെ വിള്ളലും സോണിയയുടെ ഇടപെടലിലുള്ള നീരസവുമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിക്ക് ഒരു വട്ടം കൂടി അവസരം നല്‍കണമെന്ന അഭിപ്രായക്കാരനാണ് നിതീഷ്.
പ്രണബ് വീണ്ടും രാഷ്‌ട്രപതി സ്ഥാനാര്‍ഥിയാകുന്നതിനോട് സോണിയക്കും ലാലുവിനും തീരെ താല്പ്പര്യമില്ല. വലിയ വോട്ടുകള്‍ക്ക് തോല്‍ക്കുമെന്നതിനാല്‍ വീണ്ടും തെരഞ്ഞെടുപ്പില്‍ നില്‍ക്കാന്‍ പ്രണബിനും താല്പ്പര്യമില്ല. രണ്ടാമൂഴത്തിന് താനില്ലെന്ന് വ്യാഴാഴ്ച പ്രണബ് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ശരദ് പവാറിനെ രാഷ്‌ട്രപതി സ്ഥാനാര്‍ഥിയാക്കാന്‍ നേരത്തെ സോണിയ ചരട് വലിച്ചിരുന്നു. എന്നാല്‍ സ്വന്തം സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ വേണ്ട ഭൂരിപക്ഷം ബിജെപിക്ക് ഉണ്ടെന്നും മല്‍സരിക്കാന്‍ താനില്ലെന്നും പവര്‍ പ്രഖ്യാപിച്ചു. അതോടെ കോണ്‍ഗ്രസിന്റെ ഒരു നീക്കം പൊളിഞ്ഞിരുന്നു. യോഗത്തില്‍ ലാലു പ്രസാദ് യാദവ്, ശരദ് യാദവ്, അഖിലേഷ് യാദവ്, മായാവതി, മമതാ ബാനര്‍ജി തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.
















